Connect with us

india

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് നിര്‍മല സീതാരാമന്‍; ആഗോള പ്രതിഭാസമെന്ന് പ്രതികരണം

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Published

on

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. റീടെയില്‍ പണപ്പെരുപ്പം കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മൂലധനച്ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികള്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ തുറമുഖ പ്രദേശത്താണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തില്‍ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകള്‍ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കര്‍ണാടക പോലുള്ള ഒരു പരിഷ്‌കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം, ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

india

മണിപ്പൂര്‍ സംഘര്‍ഷം; പ്രദേശത്തെ സ്‌കൂളുകളും കടകളും അടച്ചു

മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്.

Published

on

മണിപ്പൂര്‍ ചുരാചന്ദ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകളും കടകളും അടച്ചു. മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. കഴിഞ്ഞദിവസം ഹമാര്‍, സോമി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് ശേഷമുള്ള രണ്ട് ദിവസവും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹമാര്‍ സമുദായത്തില്‍ നിന്നുള്ള ലാല്‍റോപുയി പഖ്ഹുവാങ്ടെ (51) കൊല്ലപ്പെട്ടു. ഹമാര്‍ ഗോത്രത്തിലെ ജനറല്‍ സെക്രട്ടറി റിച്ചാര്‍ഡ് ഹ്മറിനെ ഞായറാഴ്ച സോമി ജനത ആക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുക്കി സമുദായത്തിലെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Continue Reading

india

കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു.

Published

on

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജീത് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാള്‍ ഭഗല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം.

കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂര്‍ ഗ്രാമത്തില്‍ രണ്ട് സഹോദരന്മാര്‍ പരസ്പരം വെടിയുതിര്‍ത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു, മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാര്‍ അറിയിച്ചത്. ആശുപത്രിയില്‍വെച്ച് വിശ്വജീത് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

 

Continue Reading

Trending