Connect with us

kerala

നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥം പ്രകാശനം നാളെ

Published

on

കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്‍ ഏറനാട്ടില്‍, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്‍ നടന്ന പോരാട്ടത്തിന്റെ ചരിത്രം, നിലമ്പൂര്‍ അറ്റ് 1921 പ്രകാശിതമാകുന്നു. മാധ്യമ പ്രവര്‍ത്തകനായ പി.എ.എം. ഹാരിസ് ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സംഭവങ്ങളും സംഘര്‍ഷങ്ങളും ഉള്‍പ്പെടുത്തി നിലമ്പൂര്‍ അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്‍ക്കുമെതിരെ മലബാറില്‍ 1921ല്‍ നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്ന്് നിലമ്പൂര്‍ ആയിരുന്നു.

ഹൈന്ദവനും മുസ് ലിമും ഒന്നിച്ചു പൊരുതിയ ഏറനാടിന്റെ വിശാലമായ മതേതര മനസിന്റെ നേര്‍ചിത്രമാണ് പുസ്തകംനല്‍കുന്നതെന്ന് പ്രസാധകരായ ഡെസ്റ്റിന് ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ പറഞ്ഞു. മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജകഥകള്‍ ചരിത്ര സത്യങ്ങളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്. പൂക്കോട്ടൂർ മാപ്പിളമാരുടെ നിലമ്പൂർ കോവിലകം ആക്രമണം, ഒതായി പള്ളിയിലെ കൂട്ട ക്കുരുതി, തുടങ്ങി തുവൂർ കിണർ സംഭവം വരെ ഈ കൃതി ചർച്ച ചെയ്യുന്നു. വാഗൺ കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വാഗണിൽ ജീവൻ വെടിഞ്ഞ ഹൈന്ദവരായ നാല് രക്തസാക്ഷികളിൽ രണ്ട് പേരുടെ പിൻഗാമികളെ തൃക്കലങ്ങോട് ഗ്രാമത്തിൽ ഗ്രന്ഥകാരൻ കണ്ടെത്തി.
മലബാര്‍ വിപ്ലവത്തെക്കുറിച്ച സാമ്രാജ്യത്വ, ജന്മിത്വ, സവര്‍ണ വ്യാഖ്യാനങ്ങളെ എതിരിട്ട്, ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണ് ഈ കൃതിയെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.

കോഴിക്കോട് കൈരളി – ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോക്ടര്‍ കെ.എസ്. മാധവന്‍ പ്രകാശനം നിര്‍വഹിക്കും. വാഗണ്‍ കൂട്ടക്കുരുതിയിലെ ഇര മേലേടത്ത് ശങ്കരന്‍ നായരുടെ പൗത്രന്‍ മേലേടത്ത് മാധവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.. കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹരിപ്രഭ, എന്‍,പി ചെക്കൂട്ടി, പി.ടി. നാസര്‍, ഡോ. ഔസാഫ് അഹ്‌സന്‍, പി.ടി. കുഞ്ഞാലി, ഗ്രന്ഥകര്‍ത്താവ് പി.എ.എം. ഹാരിസ്, ഡെസ്റ്റിനി ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും.

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending