kerala

പിണറായി സര്‍ക്കാരിനോടുള്ള എതിര്‍പ്പ്; ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ട് ചോരുന്നു; സിപിഎം സംഘടനാ റിപ്പോര്‍ട്ട്

By webdesk18

March 06, 2025

സിപിഎമ്മില്‍ നിന്നും ബിജെപിക്ക് വോട്ട് ചോര്‍ന്ന് പോകുന്നതായി സംഘടനാ റിപ്പോര്‍ട്ട്. പിണറായി സര്‍ക്കാരിനോടുള്ള എതിര്‍പ്പാണ് പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും ഇത്തരത്തില്‍ വോട്ട് ചോരാന്‍ കാരണമെന്നാണ് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ചോര്‍ച്ച ഗൗരവപരമായി കാണണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സര്‍ക്കാരിനോടുള്ള എതിര്‍പ്പിന് കാരണമാകുന്നുവെന്നും വിമര്‍ശനം.

ഇന്ന് കൊല്ലത്ത് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുക. 30 വര്‍ഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പൊതുസമ്മേളന വേദിയായ ആശ്രമം മൈതാനിയില്‍ ഇന്നലെ സമ്മേളനം ആരംഭിച്ചിരുന്നു.