Connect with us

kerala

ഫലസ്തീൻ: മനുഷ്യാവകാശ മഹാറാലി ചരിത്ര സംഭവമാക്കാൻ കോഴിക്കോട് ഒരുങ്ങുന്നു

സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്‌ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്

Published

on

കോഴിക്കോട്: ലോകമെമ്പാടും നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികളുടെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി 26ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലി ചരിത്ര സംഭവമാക്കാൻ കോഴിക്കോട് ഒരുങ്ങുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്‌ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്. റാലി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മലബാർ ജില്ലകളിൽനിന്നുള്ള മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നു.

ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അടിയന്തര യോഗം ചേർന്ന് റാലിയുടെ വിജയത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. ഒരു ശാഖയിൽനിന്ന് ചുരുങ്ങിയത് ഒരു ബസ്സിലെങ്കിലും പ്രവർത്തകർ കോഴിക്കോട്ടെത്തണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. 26ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കോഴിക്കോട് എത്തുന്ന രൂപത്തിലാണ് ബസ്സുകൾ പുറപ്പെടേണ്ടത്. പരമാവധി തടസ്സങ്ങൾ ഒഴിവാകാൻ നേരത്തെ പുറപ്പെടേണ്ടതാണ്. പാർട്ടി പതാകയും പോസ്റ്ററുകളും ബസ്സിൽ സ്ഥാപിക്കേണ്ടതാണ്. ഒക്ടോബർ 25ന് ശാഖ/ വാർഡ് തലങ്ങളിൽ വിളംബര ജാഥ നടത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു. വാഹനത്തിൽനിന്ന് നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തേക്ക് എത്തിച്ചേരേണ്ടത്. റാലിയിൽ അണിനിരക്കുന്നവർ സംസ്ഥാന കമ്മിറ്റി നൽകുന്ന അംഗീകൃത മുദ്രാവാക്യങ്ങൾ മാത്രമേ വിളിക്കാൻ പാടുള്ളൂ എന്ന് യോഗം കർശനമായ നിർദേശം നൽകി.

അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീർ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് ചർച്ച ഉദ്ഘാടനം ചെയ്തു. എം.സി മായിൻ ഹാജി, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, കെ. കുട്ടി അഹമ്മദ് കുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, സി. മമ്മൂട്ടി, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി സൈതലവി, പാറക്കൽ അബ്ദുല്ല, പൊട്ടങ്കണ്ടി അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. പി. കുൽസു, പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന്, എ. അബ്ദുറഹ്‌മാൻ, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ ഖാദർ, വി.കെ.പി ഹമീദലി, സി.കെ സുബൈർ, കളത്തിൽ അബ്ദുല്ല, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മാഈൽ, കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, വി.എം ഉമ്മർ മാസ്റ്റർ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, സി.കെ സുബൈർ, പി.കെ ഫിറോസ്, അഡ്വ. നൂർബിന റഷീദ്, പി.എം.എ സമീർ, പി.കെ നവാസ്, ഹനീഫ മൂന്നിയൂർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

kerala

‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
Continue Reading

Trending