kerala
പാണക്കാട് കുടുംബം കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം: കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് തിരുമേനി
പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൌൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം വ്യക്തമാക്കി.
മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തമായിരുന്നു തിരുവനന്തപുരത്ത് നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷനെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യർ ഒത്തുകൂടിയിരിക്കുന്ന കാഴ്ച പലവർണങ്ങളും ഗന്ധങ്ങളുമുള്ള പൂവുകൾ നിറഞ്ഞ പൂന്തോട്ടം പോലെ മനോഹരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സ്വാമി അശ്വതി തിരുനാൾ, പി മുഹമ്മദാലി (ഗൾഫാർ), ഫാ. യൂജിൻ പെരേര (ലത്തീൻ സഭ), പി രാമചന്ദ്രൻ (സി.സി.സി ജനറൽ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂർ സോമരാജൻ, സി.എച്ച് റഹീം, എം.എം സഫർ, ഫാ. തോമസ് കയ്യാലക്കൽ, അഡ്വ. മുഹമ്മദ് ഷാ, സാജൻ വേളൂർ, എം.എസ് ഫൈസൽ ഖാൻ, ഡോ. പി നസീർ തുടങ്ങിവർ സംസാരിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
