X

വണ്‍വേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ് വന്നതോടെ ഗതാഗതക്കുരുക്കില്‍പെട്ട് യാത്രക്കാര്‍

വണ്‍വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം.

മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. എതിരെ വന്ന വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടു.

രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന റോഡില്‍, എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവില്‍ നാട്ടുകാരുടെ ഇടപെടലോടെ മന്ത്രിയുടെ വാഹനത്തിന് മുന്നോട്ട് പോകാന്‍ സൗകര്യമൊരുക്കിയത്. പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്.

webdesk13: