Connect with us

kerala

ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിയുള്ള തിരിച്ചടി -മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്‌ലിം യൂത്ത് ലീഗ് ശാഖ സമ്മേളനങ്ങൾക്ക് തുടക്കമായി

Published

on

കോഴിക്കോട് : അനീതിയുടെ അതിപ്രസരമുള്ള കാലത്ത് ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിരെയുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലത്തിലെ സി.എം നഗർ ശാഖയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. ലോകത്ത് എവിടെ നിന്നും അനീതിയുടെ വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നിരപരാധികളായ വൃദ്ധരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കിയും അനീതിക്ക് ചൂട്ട് പിടിക്കുന്ന ഭരണ വർഗ്ഗം ലോകത്തിന് വെല്ലുവിളിയാണ്. പലസ്തീനിലും ഇറാനിലും ഉൾപ്പെടെ കണ്ട് കൊണ്ടിരിക്കുന്നതും ഇത്തരം അനീതിയുടെ കാഴ്ചകൾ തന്നെയാണ്.

എന്നാൽ ഇത്തരം അനീതികൾക്ക് നിലനിൽപ്പില്ലെന്ന ഓർമ്മപ്പെടുത്തലുകളാണ് അമേരിക്കക്കും ഇസ്രായേലിനും നേരിട്ട തിരിച്ചടികൾ വ്യക്തമാക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജുനൈദും അഖ്ലാഖും ഉൾപ്പെടെയുള്ളവർ കൊല ചെയ്യപ്പെട്ടതും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് എക്കാലത്തും ഇരകൾക്ക് വേണ്ടി ശബ്ദിച്ചവരാണെന്നും തങ്ങൾ വ്യക്തമാക്കി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കടന്ന് വരുമ്പോൾ അവർക്ക് തൊഴിലിടങ്ങൾ നിഷേധിക്കപ്പെടുകയാണിന്ന്. രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷകളായ യുവതക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന ഭരണവർഗ്ഗത്തിനെതിരെ ജനാധിപത്യ രീതിയിൽ പോരാട്ടം നടത്താൻ നാം തയ്യാറാകണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ എം കെ മുനീർ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നടത്തി. എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, ടി.പി.എം. ജിഷാൻ, കെ.കെ.എ കാദർ, ടി മൊയ്‌തീൻ കോയ പ്രസംഗിച്ചു. സി.എം നഗർ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ സമീറലി കെ.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.യു മുഹമ്മദ് സാലിഹ് സ്വാഗതവും ട്രഷറർ അസ്ഹർ സാദാത്ത് കെ.എം നന്ദിയും പറഞ്ഞു. കെ എം എ റഷീദ്, സമദ് നടേരി, മുഹമ്മദൻസ് കെ.പി, റഫീഖ് കൂടത്തായി, ഒ.കെ ഇസ്മായിൽ, എം നസീഫ്, എ.പി നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, വി.സി റിയാസ് ഖാൻ, ഷൗകത്ത് എരവന്നൂർ, ഷാഫി സകരിയ, റാഫി ചെരച്ചോറ, കെ.ടി റഹൂഫ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ധീൻ, ഷമീം മടവൂർ,അർഷാദ് കിഴക്കോത്ത്, ജൗഹർ പി വി,ജംഷീർ എ പി, റുവൈസ്. കെ പി, അൻഷിദ് പി യു, മില്ലാത്ത് ബഷീർ, കെ പി ജാഫർ, കെ പി ശിഹാബ് സംബന്ധിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി റനീഷ് എസ് കെ (പ്രസിഡന്റ്‌), മിൻഹാജ് കെ.എം (ജനറൽ സെക്രട്ടറി), സാബിത്ത്.യു (ട്രഷറർ), അസ്ഹർ സദാത്ത്, സദ്ധാം വി പി സി, ഷമീറ ശമീർ (വൈസ് പ്രസിഡന്റ്‌മാർ), അസ്‌ലം പുതുക്കുടി, ഇഖ്ബാൽ എം, ഫിദ ഗഫൂർ (ജോയന്റ് സെക്രട്ടറിമാർ). മുസ്‌ലിം യൂത്ത് ലീഗ് സംഘടന ചരിത്രത്തിൽ ആദ്യമായി യുവതികൾ ഭാരവാഹികളായി. എല്ലാ ഘടകത്തിലും യുവതികൾ ഭാരവാഹികൾ ആകുന്ന രീതിയിൽ ഭരണ ഘടനയിൽ ഭേദഗതി വരുതിയിരുന്നു.

ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടക്കും തുടർന്ന് ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

Published

on

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.

എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കികളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 22/11/2025ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending