Connect with us

kerala

പിണറായിക്കാലം, കലിക്കാലം; മുസ്‌ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്

Published

on

കോഴിക്കോട് : ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി സർക്കാറിനെതിരെ മെയ് 19ന് ജില്ലാ തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ജനവഞ്ചനയുടെ ഒമ്പത് വർഷങ്ങളാണ് പിണറായി സർക്കാർ പിന്നിടുന്നത്. കേരളത്തിൻ്റെ സാമൂഹ്യ – സാമ്പത്തിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ എല്ലാ രംഗത്തും വലിയ പരാജയമായ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണകൂടമായി മാറി ജനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. പാവങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമ പെൻഷനുകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.

എന്നാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം സർക്കാറിൻ്റെ വാർഷികാഘോഷം ആഢംബരപൂർവ്വം നടത്തുന്ന തിരക്കിലാണ് ഇടത്പക്ഷ സർക്കാർ. വേതന വർധനവിനായി ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളും സപ്ലൈകോ സ്റ്റാളുകളും അവശ്യസാധനങ്ങളില്ലാതെ കാലിയായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആശുപത്രികളിൽ ആവശ്യമായ മരുന്നും ജീവനക്കാരുമില്ലാതെ ആരോഗ്യവകുപ്പ് പാവങ്ങൾക്ക് നിരന്തരമായി ദുരിതം സമ്മാനിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണം പോലും ഫണ്ടില്ലാത്തതിൻ്റെ പേരിൽ താറുമാറായിരിക്കുന്നു. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് കോടികൾ മുടക്കാൻ സർക്കാറിന് ഫണ്ടുണ്ട്. സാധാരണക്കാർക്ക് ദുരിതം മാത്രം നൽകുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്താൻ നടത്തുന്ന സമരക്കോലം പരിപാടി വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

kerala

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്

മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്.

Published

on

പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.

പിഴ എന്തിനാണെന്ന് അന്വേഷിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, റൂറല്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ലഭിച്ചില്ല.

പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

Continue Reading

kerala

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സഫ്‌വാന്‍ പത്തില്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്‍ട്ടിന്‍ സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്‌ന സംസാരിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Continue Reading

kerala

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Published

on

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .

Continue Reading

Trending