Connect with us

Food

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

എട്ടുമാസത്തെ സബ്‌സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്‍മാറ്റം.

Published

on

പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി പിന്‍വലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴില്‍ 1000 ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ജനകീയ ഹോട്ടലുകള്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോള്‍ പറയുന്നത്. സ്വപ്നപദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയിലായത്. പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയര്‍ത്തേണ്ടി വന്നു.

എട്ടുമാസത്തെ സബ്‌സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്‍മാറ്റം. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടര്‍ന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകള്‍ക്ക് ഫലത്തില്‍ വില വര്‍ധനകൊണ്ട് ഗുണമില്ല. സബ്‌സിഡി പിന്‍വലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടര്‍ന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയാലും നഷ്ടത്തില്‍നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

EDUCATION

ജാര്‍ഖണ്ഡിലെ സ്വകാര്യ സ്‌കൂളിലെ ഭക്ഷണത്തില്‍ പല്ലി; നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.

Published

on

ജാർഖണ്ഡിൽ സ്കൂളിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച 100ൽ അധികം കുട്ടികൾ ആശുപത്രിയിൽ. ജാർഖണ്ഡിലെ പകൂർ ജില്ലയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.

ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.രാത്രി ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ നിന്ന് പല്ലിയെ ലഭിച്ചതായി കുട്ടികൾ ആരോപിച്ചു. പകൂർ ഡെപ്യൂട്ടി കമീ‍ഷണർ മൃത്യുഞ്ജയ് ബർൺവാൾ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

“കുട്ടികളിൽ ചിലരെ പകൂറിലെ സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ മറ്റൊരു സർക്കാർ ആശുപത്രിയിലും എത്തിച്ചു. എല്ലാ വിദ്യാർഥികളും സുരക്ഷിതരാണ്. അവരിൽ ഭൂരിഭാഗംപേരെയും വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു”-ബർൺവാൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഹോസ്റ്റലിൽ നിന്ന് ഭക്ഷണസാമ്പിളുകൾ ശേഖരിക്കാനും ഭക്ഷ്യസുരക്ഷാ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർഥികളിൽ ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading

Food

സ്‌കൂളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ദലിത് സ്ത്രീ; മക്കളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍, റോഡ് ഉപരോധിച്ചു

കാരൂര്‍ ജില്ലയിലെ വേലന്‍ചട്ടിയൂരിലുള്ള പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

Published

on

പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലര്‍ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി.

എന്നാലിപ്പോള്‍, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു സ്‌കൂളില്‍നിന്നുള്ള സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സ്‌കൂളില്‍ പ്രഭാത ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ ആയതിനാല്‍ മക്കളെ അയക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഒരുപറ്റം രക്ഷിതാക്കള്‍.

കാരൂര്‍ ജില്ലയിലെ വേലന്‍ചട്ടിയൂരിലുള്ള പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സുമതി എന്ന സ്ത്രീയാണ് ഇവിടെ രാവിലെ ഭക്ഷണം ഒരുക്കുന്നത്. സ്‌കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും പദ്ധതിയെ അനുകൂലിക്കുകയും മക്കളെ രാവിലെ ഭക്ഷണത്തിനായി അയക്കുകയും ചെയ്യുന്നുണ്ട്.

വിസമ്മതമറിയിച്ച രക്ഷിതാക്കള്‍ റോഡ് ഉപരോധമടക്കം പ്രതിഷേധവും നടത്തി. സംഭവം വിവാദമായതോടെ കാരൂര്‍ ജില്ല കലക്ടര്‍ പ്രഭു ശങ്കര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. മാത്രമല്ല, എതിര്‍പ്പറിയിച്ച രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും കേസെടുക്കുന്നതടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാത്രമല്ല, പൊലീസും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലിംഗരായന്‍പാളയം പഞ്ചായത്ത് െ്രെപമറി സ്‌കൂളിലെ 44 കുട്ടികളില്‍ 12 പേര്‍ മാത്രമാണ് പ്രഭാതഭക്ഷണം കഴിക്കാന്‍ തയാറായത്. ദലിത് പാചകക്കാരി തയാറാക്കിയ പ്രഭാത ഭക്ഷണമായതിനാല്‍ കഴിക്കാനാവില്ലെന്നാണ് ബാക്കിയുള്ള കുട്ടികള്‍ അറിയിച്ചത്. ഇതോടെ തിരുപ്പൂര്‍ കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ രക്ഷിതാക്കള്‍ വഴങ്ങുകയായിരുന്നു.

 

Continue Reading

Trending