kerala
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ സുവർണ്ണ നേട്ടവുമായി റഫീഖ് മേമന
2017 മുതൽ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന റഫീഖ് എല്ലാവർഷവും നാഷണൽ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഗോൾഡ് സിൽവർ മെഡലുകൾ നേടിയിട്ടുണ്ട്
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: കാസർകോഡ് നീലേശ്വരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ സുവർണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ റഫീഖ് മേമന. ഹൈജംപ് , ട്രിപ്പിൾ ജംപ് ,110 മീറ്റർ ഹർഡിൽസ് എന്നിവയിലാണ് റഫീഖ് സ്വർണ്ണം നേടിയത്.
2017 മുതൽ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന റഫീഖ് എല്ലാവർഷവും നാഷണൽ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഗോൾഡ് സിൽവർ മെഡലുകൾ നേടിയിട്ടുണ്ട്.
2019 ൽ മലേഷ്യ യിൽ വെച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഈ മാസം 15 മുതൽ ഡൽഹിയിലും 2024 ഫെബ്രുവരി 8 മുതൽ ഹൈദരാബാദിലും വെച്ച് നടക്കുന്ന നാഷണൽ മീറ്റുകളിൽ പങ്കെടുക്കുന്നുണ്ട്.
കേരളാ പോലീസിൽ ഡ്രൈവർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ റഫീഖ്
കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറം സ്വദേശി മേമന കുഞ്ഞാലി നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സമീറ. ഫാത്തിമ നദ. (എം.ബി.ബി.എസ് വിദ്യാർത്ഥിനി കോഴിക്കോട്), ഫാത്തിമ നിദ, നിദ ഫാത്തിമ , മുഹമ്മദ് നാസിഹ് എന്നിവർ മക്കളാണ്. റഫീഖിൻ്റെ സഹോദരൻമാരായ ഷഹൂദലി, ഷബീറലി എന്നിവരും മീറ്റിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
