Connect with us

kerala

പൊലീസ് ഫീസ് ഈടാക്കുമ്പോള്‍ സേവന വിവരം അറിയിക്കണം; സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണമെന്നായിരുന്നു ഉത്തരവ്.

Published

on

പ്രകടനങ്ങള്‍ നടത്തുന്നതിന് ഫീസ് ഈടാക്കുമ്പോള്‍ അപേക്ഷയുമായി വരുന്നയാളെ പൊലീസ് നല്‍കുന്ന സേവന വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പൊലീസ് നല്‍കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണമെന്നായിരുന്നു ഉത്തരവ്. എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് ലഭിക്കാനും ഫീസ് അടയ്‌ക്കേണ്ടിവരും.

ഇതിന് പുറമെ സ്വകാര്യ ചടങ്ങുകള്‍ക്ക് സുരക്ഷയ്ക്കായി പോവുന്നതിനുള്ള ഫീസും പൊലീസിന്റെ സാധനങ്ങളും സ്‌റ്റേഷനും സിനിമാ ഷൂട്ടിങ്ങിന് നല്‍കുന്നതിന് വാടകനിരക്കിലും വര്‍ധനയുണ്ടാകുമെന്ന് ഉത്തരവിലുണ്ടായിരുന്നു.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ

Published

on

കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ നാടിന് വെല്ലുവിളിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കെട്ടിടം തകർന്നതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർ രണ്ട് മണിക്കൂറിലധികമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് വേദന സഹിച്ച ബിന്ദുവിനെ ഓർക്കുന്ന ഒരാൾക്കും ഇങ്ങിനെ പ്രതികരിക്കാനാവില്ല.

കെട്ടിടം തകർന്നതിൻ്റെ പേരിൽ മന്ത്രി രാജിവെക്കണം എന്നാരും പറഞ്ഞില്ല. കൂളിമാട് പാലം തകർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസോ സ്കൂളുകൾ തകർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ രാജിവെച്ചിട്ടില്ല. എന്നാൽ തൻ്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പോൾ
പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കുമെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരം നടത്തി തലക്ക് മുറിവേൽപ്പിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ ഭീഷണി കൊണ്ട് പ്രതിപക്ഷ സമരത്തെ ഇല്ലാതാക്കാൻ ആരും കരുതേണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായില്ല. ആരോഗ്യ വകുപ്പിൽ വകയിരുത്തുന്ന ഫണ്ടുകൾ പിന്നീട് വെട്ടിക്കുറക്കുന്ന പ്രവണതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫ്ലക്സടിക്കാൻ കോടികളാണ് ചിലവഴിക്കുന്നത്. ഈ പണമുണ്ടായിരുന്നെങ്കിൽ നിരവധി സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും ഫിറോസ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ തകർത്ത മന്ത്രി രാജിവെക്കുന്നത് വരെ തുടരുന്ന സമരങ്ങളുടെ ഭാഗമായി ജൂലൈ 8 ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്ലോഗർ ജ്യോതി മൽഹോത്ര സർക്കാറിൻ്റെ ടൂറിസം പ്രമോഷന് വേണ്ടി വന്നതിനെ കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി സൂപ്പർ മുഖ്യമന്ത്രിയാണെന്നുള്ള ധാരണയിൽ മന്ത്രി വെച്ച് പുലർത്തുന്ന ധിക്കാരം ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ആർക്കും ചുമതല കൊടുക്കാത്തത് സൂപ്പർ മുഖ്യമന്ത്രിയെ മറികടക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

Continue Reading

kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

Published

on

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.

Continue Reading

kerala

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

Published

on

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത പൊലീസ് സുരക്ഷയില്‍ പ്രതികളെ കോളേജില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

Continue Reading

Trending