Connect with us

News

ഇത്തവണ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍ , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്.

Published

on

2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍ , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് (peripheral immune tolerance) സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകള്‍ക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുചി എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കില്‍ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published

on

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.

അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending