Connect with us

crime

മോഷ്ടിച്ച ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്. 

Published

on

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മൈസൂരുവില്‍ മലയാളി ബിസിനസുകാരനെ കൊള്ളയടിച്ച് കാറും പണവും കവര്‍ന്നു

അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

Published

on

മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.

Continue Reading

crime

ഉമ്മയോട് ആഷിഖിനുണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള പക, കാരണം പൈസ നല്‍കാത്തത്; കൊടുംക്രൂരതയ്ക്ക് ശേഷം വീണ്ടും ഞെട്ടിച്ച് പ്രതിയുടെ മൊഴി

ഉമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവൃത്തികള്‍.

Published

on

താമരശ്ശേരിയില്‍ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു.

അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. ഉമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രതി അടുത്ത വീട്ടില്‍ നിന്ന് കൊടുവാള്‍ വാങ്ങി ഉമ്മയെ കഴുത്തിന് വെട്ടുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉമ്മയോട് ഇടയ്ക്കിടെ പ്രതി പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഉമ്മയുടെ വസ്തു വില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉമ്മയെ കൊല്ലണമെന്ന് പലതവണ പലരോടായി പറഞ്ഞിട്ടുണ്ട്. മുന്‍പും ഉമ്മയെ കൊല്ലാന്‍ രണ്ടു മൂന്ന് തവണ ശ്രമിച്ചിരുന്നു. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.’ താമരശേരി സിഐ പറഞ്ഞു.

ഉമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവൃത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി.

താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്.

Continue Reading

crime

തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ

മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം

Published

on

ആര്‍.ജികര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ മാതാവ്.

കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെയാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് മാതാവ് മാലതി റോയിയുടെ പ്രതികരണം.

മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം. പ്രതിയായ തൻ്റെ മകൻ ശിക്ഷ അർഹിക്കുന്നുവെന്നും എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെയെന്നും തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.

സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരി സബിതയും അഭിപ്രായപ്പെട്ടു. സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും മാതാവോ സഹോദരിയോ അയാളെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല.

നിര്‍ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചത്. അതിക്രൂരമായ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വര്‍ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വ്യക്തമാക്കിയത്.

രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു.

2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി പുറത്തുപോയി വീണ്ടും മദ്യപിച്ചു.

തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു . പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി, അതിക്രമം തടഞ്ഞ ട്രെയിനി ഡോക്ടറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending