X
    Categories: Culture

2019 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാകണം: സെവാഗ് പറയുന്നു

ഇന്ത്യന്‍ ടീമില്‍ നിന്ന് സെവാഗ് പുറത്തായതിനു പിന്നില്‍ ധോണിയുടെ കരങ്ങളുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മിക്ക ആരാധകരും. ടീം ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നായ വീരുവിന് അനുയോജ്യമായ യാത്രയയപ്പ് പോലും ലഭിച്ചില്ല. ഇതില്‍ സെവാഗിന്റെ ആരാധകര്‍ ഇപ്പോഴും രോഷാകുലരാണ്. 
 
അത്‌കൊണ്ട് തന്നെ ടീമില്‍ ധോണി- കോഹ്ലി നായകത്വ ചര്‍ച്ച നടക്കുമ്പോള്‍ വീരു ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് സ്വാഭാവികം. എന്നാല്‍ 2019 ലോകകപ്പ് വരെയെങ്കിലും ധോണി ഇന്ത്യയെ നയിക്കണമെന്നാണ് വീരുവിന്റെ പക്ഷം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് മനസ് തുറന്നത്. 
 
‘ധോണി കളിക്കുമ്പോള്‍ തന്നെ അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ ആരിറിങ്ങണമെന്നത് ചര്‍ച്ചയാണ്. ധോണി ഇല്ലെങ്കില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദമുണ്ടാവുകയും മറ്റുള്ളവര്‍ക്ക് മത്സരം നല്ലനിലയില്‍ ഫിനിഷ് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ക്യാപ്റ്റന്‍മാരുടെ പിഴവ് കൊണ്ടല്ല, മറിച്ച് ബാറ്റിങ് നിരയോ ബൗളര്‍മാരോ താളം കണ്ടെത്താതെ പോയതാണ് തോല്‍വികളിലേക്ക് നയിച്ചത്. എത്രകാലമാണ് ധോണിക്ക് മാത്രമായി ടീമിനെ ജയിപ്പിക്കാനാവും- സെവാഗ് ചോദിക്കുന്നു.

Web Desk: