world
ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 ലോകത്ത് ദുരന്തം വിതച്ച വര്‍ഷങ്ങളില്‍ എത്രാം സ്ഥാനത്താണ്?, കണക്കുകള്‍ ഇങ്ങനെ
എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്

ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 എന്ന വര്‍ഷം ചരിത്രത്തിന്റെ താളുകളില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം മൂലം ലോകമാകെ സ്തംഭിച്ച ഒരു വര്‍ഷമായിരുന്നു 2020. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വിഷമകരമായ വര്‍ഷമായിരുന്നു 2020 എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച വര്‍ഷങ്ങളുടെ ലിസ്റ്റ് വരെയുണ്ട് ചരിത്രകാരന്മാരുടെ കൈയ്യില്‍. ഇതുപ്രകാരം ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ലോകത്തെ ഏറ്റവും മോശമായ വര്‍ഷം 1348 ആണ്. ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി ലോകത്ത് പടര്‍ന്നു പിടിച്ചത് ഈ വര്‍ഷമായിരുന്നു. ആകെ 20 കോടിയോളം പേര് ഈ രോഗം ബാധിച്ച് മരിച്ചു. മരണതോത് നോക്കിയാല്‍ ഇത് അമേരിക്കന്‍ ജനസംഖ്യയുടെ 65 ശതമാനം വരും.
1944 ആണ് മോശം വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്ത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റ് തടവറകളില്‍ ജൂതരെ കൊന്നൊടുക്കിയ വര്‍ഷമായിരുന്നു ഇത്.
1816 ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷമാണ് ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് പേര് പട്ടിണിയിലായത്. 2020 ആറാം സ്ഥാനത്താണ് ഈ ലിസ്റ്റില്‍.
ബ്രിട്ടീഷ് ചരിത്രകാരന് ഫിലിപ്പ് പാര്‍ക്കറുടെ നേതൃത്വത്തിലാണ് 28 ചരിത്രകാരന്മാരില് നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷവുമല്ല 2020. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷം 1862 ആണ്. ആഭ്യന്തരയുദ്ധം നടന്ന സമയം. പിന്നിലുള്ളത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഗ്രേറ്റ് ഡിപ്രഷന് കാലഘട്ടത്തിന് സാക്ഷിയായ 1929 ഉം.
2001 സെപ്റ്റംബറില്‍ വേള്‍ഡ് ബാങ്കിലേക്ക് നടന്ന ഭീകരാക്രമണത്തിനു മുന്നിലാണ് കോവിഡ് അമേരിക്കക്കുണ്ടാക്കിയ ദുരന്തം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് 2020. ഏഴാം സ്ഥാനത്ത് വേള്‍ഡ് ബാങ്ക് ആക്രമണവും.
News
ഇന്ത്യക്കുമേല്‍ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ഡോണള്‍ഡ് ട്രംപ്
റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.

റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നല്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈമാസം 27നാണ് യു.എസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നത്.
ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞമാസം ഇന്ത്യന്‍ ഉല്പന്നങ്ങള്ക്കുമേല് യു.എസ് ചുമത്തിയ 25 ശതമാനം താരിഫിന് പുറമെ റഷ്യന്‍ എണ്ണയുടെ പേരില്‍ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
‘റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്, റഷ്യന്‍ എണ്ണയുടെ 40 ശതമാനവും വാങ്ങിയിരുന്നത് അവരായിരുന്നു. ചൈനയും ഒരുപാട് എണ്ണ വാങ്ങുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. സെക്കന്‍ഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏര്‍പ്പെടുത്തിയാല്‍ റഷ്യക്ക് വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍, ഞാന്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല’ ട്രംപ് മാധ്.മത്തോട് പറഞ്ഞു. അതേസമയം, അലാസ്കയില്‍ നടന്ന ട്രംപ്-പുടിന് കൂടിക്കാഴ്ച നിര്‍ണായക പ്രഖ്യാപനങ്ങളില്ലാതെയാണ് പിരിഞ്ഞത്.
News
പാകിസ്താനില്‍ മിന്നല്‍ പ്രളയം; 340ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്
48 മണിക്കൂറിനിടെ 204 പേരാണ് ബുണര്‍ ജില്ലയില്‍ മാത്രം മരിച്ചത്.

പാകിസ്താനിലെ വടക്കന്‍ മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 340ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധിപേരെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
48 മണിക്കൂറിനിടെ 204 പേരാണ് ബുണര്‍ ജില്ലയില്‍ മാത്രം മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു. 50 പേരെ കാണാതായെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ കാശിഫ് ഖയ്യൂം ഖാന്റെ ഓഫീസ് അറിയിച്ചു. മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. ബജൗര്‍, സ്വാത്, മനേഹ്ര, ഷാംഗ്ല, തോര്‍ഘര്‍, ബടാഗ്രാം തുടങ്ങിയ ജില്ലകളും വെള്ളപ്പൊക്കമുണ്ടായി.
News
‘ഫലസ്തീന് രാഷ്ട്രത്തെ കുഴിച്ചു മൂടാനുള്ള പദ്ധതി’; ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്ക് വിഭജിക്കാനുള്ള കുടിയേറ്റ പദ്ധതിയുമായി ഇസ്രാഈല്‍ മന്ത്രി
അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന രീതിയില്‍ 3000 ത്തോളം അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രാഈലി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന രീതിയില്‍ 3000 ത്തോളം അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രാഈലി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്. പദ്ധതി ഫലസ്തീന് രാഷ്ട്രം എന്ന ആശയം എന്നന്നേക്കുമായി ഇല്ലാതാകുന്നതാണെന്ന് സ്മോട്രിച്ച് പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കില്‍ നിലവിലുള്ള അനധികൃത കുടിയേറ്റമായ മാല് അഡ്മീമിനെ ജറൂസലം നഗരവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
‘ ഈ പദ്ധതി നടപ്പായാല്‍ പിന്നെ ഫലസ്തീന് അംഗീകാരം നല്കാന് ആര്‍ക്കും കഴിയില്ല ,കാരണം അംഗീകാരം നല്കാന് അങ്ങനെയൊന്ന് നിലനില്ക്കുകയില്ല. ഇനി സ്വതന്ത്ര ഫലസ്തീന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ മറുപടി ഇവിടെ നിന്ന് ലാന്ഹിക്കും’ സ്മോട്രിച്ച് പറഞ്ഞു. പദ്ധതിക്ക് അടുത്ത ആഴ്ചയോട് കൂടി ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗസ്സ മുനമ്പിനേക്കാള് 15 മടങ്ങ് വലുപ്പമുള്ള വെസ്റ്റ് ബാങ്ക് ഭാവി ഫലസ്തീന് രാഷ്ട്രത്തിന്റെ ഹൃദയ ഭൂമി ആയാണ് ഫലസ്തീന് രാഷ്ട്ര സ്ഥാപനത്തെ അനുകൂലിക്കുന്നവര്‍ കാണുന്നത്.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
Health3 days ago
കോഴിക്കോട് നാലാം ക്ലാസുകാരി മരിച്ച സംഭവം; മരണകാരണം മസ്തിഷ്ക ജ്വരം
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
india1 day ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
GULF2 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു