മുംബൈ: നോട്ടു പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യത്തെ എടിഎമ്മുകളില്‍ ഇരുപതിന്റെയും അമ്പതിന്റെയും നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണ് നടപടിയെന്ന് അവര്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച് ഏഴു ദിവസം പിന്നിടുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്കു കുറഞ്ഞുവരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

314672976-20_6

നിലവില്‍ നൂറിന്റെ നോട്ടുകള്‍ മാത്രമേ ഇപ്പോള്‍ എടിഎമ്മുകളില്‍ ലഭ്യമാവുന്നുള്ളൂ. അതിനാല്‍ പണം നിറച്ചയുടനെ തന്നെ എടിഎം കാലിയാകുന്ന അവസ്ഥയാണുള്ളത്. നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കുന്ന സാഹചര്യമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നവംബര്‍ അവസാനത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ ഈ കാലയളവില്‍ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനായില്ലെങ്കില്‍ അമ്പതിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ എടിഎമ്മുകളില്‍ ലോഡ് ചെയ്യുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

546767-sbi777