ഗാന്ധിനഗര്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിയും. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് ഹീരാബെന്‍ നോട്ടുകള്‍ മാറാനെത്തിയത്. 4500 രൂപയാണ് മോദിയുടെ അമ്മക്ക് മാറ്റാനുണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വന്തം അമ്മക്കു തന്നെ വിനയായത് ദേശീയ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. ഈ മാസം എട്ടിന് രാത്രിയിലാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ രൂക്ഷമായ നോട്ടു പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതിനിടെയാണ് മോദിയുടെ അമ്മയും കറന്‍സി മാറ്റത്തിനായി ബാങ്കിലെത്തിയത്.

heeraben-modi-1-jpg-image-784-410