കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കസ്റ്റംസ്. സ്വപ്‌നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ് പറയുന്നു. പ്രതികള്‍ക്ക് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ കേന്ദ്രസര്‍ക്കാറിന്റെയും വിദേശകാര്യ മന്ത്രാലത്തിന്റെ ചട്ടങ്ങളും മറികടന്നാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് എന്ന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസില്‍ പറയുന്നു.

ചില മന്ത്രിമാര്‍ ഇവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചതായി നോട്ടിസില്‍ സൂചനയുണ്ട്.ചട്ടങ്ങള്‍ മറികടന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗങ്ങള്‍ നടത്തിയതായും പ്രോട്ടോക്കോള്‍ മറികടന്ന് സംസ്ഥാനം നല്‍കിയ വൈ കാറ്റഗറി സുരക്ഷ കോണ്‍സില്‍ ജനറല്‍ ദുരുപയോഗം ചെയ്താതായും 260 പേജുള്ള ഷോക്കോസ് നോട്ടിസില്‍ പറയുന്നു.