ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ 51 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്.

ഇരു ബാങ്കുകളും വലിയ സാമ്പത്തിക വെല്ലുവിളികളാണ് നിലവില്‍ നേരിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ബാങ്കുകളുടെ ഓഹരിയില്‍ 20 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.