വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 25 പേര്‍ മരിച്ചു. ഗുജറാത്താിലെ ഭാവ് നഗര്‍ ജില്ലയിലാണ് അപകടമുണ്ടായത്. രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം. ട്രക്കില്‍ 60 പേരുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഭാവ്‌നഗര്‍, ബോട്ടാഡ് എന്നിവിടങ്ങളിലെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.