kerala
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം; കാലം കാത്തുവെച്ച അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ജില്ല
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
പി.എ അബ്ദുല്‍ഹയ്യ്
മലപ്പുറം: അഭിമാനകരമായ അസ്തിത്വത്തിന്റെ കൊടിയടയാളം ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ 75 ഹരിതപതാകകള്‍ വാനിലുയര്‍ന്നതോടെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിനു തുടക്കമായി. ‘ഏഴരപതിറ്റാണ്ടിന്റെ അഭിമാനം’ എന്ന ശീര്‍ഷകത്തില്‍ കാലം തേടുന്ന പ്രമേയം മുന്‍നിര്‍ത്തി അരങ്ങേറുന്ന സമ്മേളനം മലപ്പുറത്തിന്റെ മുസ്ലിംലീഗ് ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നു തീര്‍ച്ചയാണ്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിന്‍ബലവും പ്രത്യാശയും പകര്‍ന്ന മഹാ പ്രസ്ഥാനം 75 ആണ്ടിന്റെ നിറവില്‍ ഹരിതശോഭയോടെ പ്രശോഭിച്ചു നില്ക്കുമ്പോള് ചരിത്ര വഴിയില്‍ മലപ്പുറത്തിന്റെ സംഭാവനകളെ ഓര്‍ത്തെടുത്താണ് സമ്മേളനത്തിന് സമാരംഭം കുറിച്ചത്.
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് വയസ് പൂര്‍ത്തിയായ കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും തങ്ങള്‍ക്കൊപ്പം പതാക ഉയര്‍ത്തിയപ്പോള്‍ കാലം കാത്തുവെച്ച അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് ജില്ല സാക്ഷിയായി. തക്ബീര്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹരിത ശീലുകളുടെ അകമ്പടിയോടെ പതാക വാനിലേക്കുയര്‍ത്തിയത്. തുടര്‍ന്ന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ (വാരിയന്കുന്നന് ടൗണ്‍ഹാള്‍) നടന്ന ഉദ്ഘാടന സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ സ്വാഗതമാശംസിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി, സി.എ.എം.എ കരീം, പ്രഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പ്രസംഗിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മുന്‍ഗാമികളുടെ പാതയില്‍ പുതിയ കാലത്തിന്റെ സ്പന്ദനത്തിനൊപ്പം ഭാവിനേതൃ നിരയെ രൂപപ്പെടുത്തുന്ന തയ്യാറെടുപ്പുകളോടെയാണ് സമ്മേളനത്തിന്റെ ക്രമീകരണം. പ്രസ്ഥാനത്തിന്റെ ചരിത്രവും വാര്‍ത്തമാനവും പാരമ്പര്യവും പോരാട്ടവും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ പുതുതലമുറ ആവശ്യപ്പെടുന്ന വിഷ
യങ്ങളില്‍ നടത്തിയ പ്രബന്ധങ്ങളും മികച്ചു നിന്നു. പ്രതിനിധി സമ്മേളനവും യുവജന സമ്മേളനവും പുതിയകാലത്തെ രാഷ്ട്രീയം പ്രശ്നങ്ങളും സമീപനങ്ങളും ചര്‍ച്ചചെയ്തു. നാളെ വനിതാ സംഗമവും സാംസ്കാരിക സമ്മേളനവും, ഗസല്‍ വിരുന്നും അരങ്ങേറും. സമ്മേളനം മറ്റന്നാള്‍ സമാപിക്കും.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വര്‍ത്തമാന കാലത്ത് മുസ്്ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞുജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂര്‍ അധ്യക്ഷനായി. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിയും ആധുനിക രാഷ്ട്രീയം; പ്രശ്നങ്ങള്‍, സമീപനങ്ങള്‍ എന്ന വിഷയത്തില്‍ കെ.എം ഷാജിയും സംസാരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. സി.പി ബാവ ഹാജി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിച്ചു. ഉമ്മര്‍ അറക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം കുരുവമ്പലം സ്വാഗതവും എം. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. പി.കെ അബ്ദുറബ്ബ്, കെ.പി മുഹമ്മദ് കുട്ടി, അഡ്വ. എം റഹ്്മത്തുല്ല, ഹനീഫ മൂന്നിയൂര്‍, എ.പി ഉണ്ണികൃഷ്ണന് സന്നിഹിതരായി.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

