Connect with us

india

ബിബിസി ഡോക്യുമെന്ററി; കേന്ദ്രത്തിന് നോട്ടീസ് നല്‍കിയതിന് സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക

പാഞ്ചജന്യ എന്ന മാസികയിലെ എഡിറ്റോറിയലിലാണ് സുപ്രീംകോടതിക്കെതിരെ വിമര്‍ശം

Published

on

ബിബിസി ഡോക്യുമെന്ററിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയതിന് സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മാസിക. പാഞ്ചജന്യ എന്ന മാസികയിലെ എഡിറ്റോറിയലിലാണ് സുപ്രീംകോടതിക്കെതിരെ വിമര്‍ശം. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീം കോടതിയെ ഒരു ‘ഉപകരണമായി’ ഉപയോഗിക്കുകയാണെന്നാണ് മാസികയുടെ വാദം.

2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മാസികയുടെ വിമര്‍ശനം.

2002 ലെ ഗോധ്രാ കലാപങ്ങളെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിന് അതിലുളള പങ്കിനെ കുറിച്ചുമാണ് ബിബിസി, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’എന്ന ഡോക്യുമെന്ററിയിലൂടെ പറഞ്ഞത്. ‘നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സുപ്രീം കോടതിയുളളത്. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ സുപ്രീം കോടതിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.’ എന്നാണ് പാഞ്ചജന്യയുടെ എഡിറ്റോറിയലില്‍ പറയുന്നത്.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് ബിബിസി ഡോക്യുമെന്ററി എന്നും തികച്ചും തെറ്റായ വസ്തുതകളാണ് അതിലുളളതെന്നുമാണ് മാസികയില്‍ പറയുന്നത്. നികുതിദായകരുടെ പണത്തിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് മാസികയുടെ എഡിറ്റോറിയലിലുള്ള നിര്‍ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.

Published

on

ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Continue Reading

india

ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍

രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

Published

on

എവറസ്റ്റ് പുതിയ സീസ്മിക് സൊണേഷന്‍ മാപ്പില്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

നേരത്തെ ഹൈ റിസ്‌ക് സോണ്‍ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തില്‍ കൂടുതലായി വര്‍ധിച്ച് കാണുന്നു.

ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വര്‍ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദില്‍ തുടങ്ങി ഹിമാലയന്‍ ബെല്‍റ്റിലാകെ ഒരുപോലെയാണ് ഇതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മേഖലകളിലുള്ളവര്‍ നഗരങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ സാധ്യതാ മേഖലകള്‍, പഴയ കണക്കുകള്‍, ജിയോളജി, മണ്ണ് ഘടനകള്‍ എനിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകള്‍കൊണ്ട് കാര്യമില്ലെന്നും അന്തര്‍ദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

Continue Reading

india

അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്‍; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍

മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്‍പന നടത്തുകയും ചെയ്തു. മറുവില്‍പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Continue Reading

Trending