Connect with us

Culture

പല്ലക്കിലേറി ഇന്ത്യ; എട്ടാമനായി ഇറങ്ങി പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറി

Published

on

പല്ലെകലെ: ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഇനി ഒമ്പത് വിക്കറ്റുകള്‍ മാത്രം. ലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും രണ്ടാം ദിനം പിന്നിട്ടതോടെ കോലിപ്പട സമഗ്ര ആധിപത്യം നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 37.4 ഓവറില്‍ 135 റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ പുറത്തായി.
ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിങ്‌സില്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ കിതക്കുകയാണ്. 12 റണ്‍സെടുത്ത കരുണ രത്‌നയും റണ്ണൊന്നുമെടുക്കാതെ പുഷ്പകുമാരയുമാണ് ക്രീസില്‍. കുല്‍ദീപ് യാദവ് (നാല്്) അശ്വിന്‍, ഷമി (രണ്ട് വിക്കറ്റ് വീതം) എന്നിവര്‍ ചേര്‍ന്നാണ് ലങ്കയുടെ ആദ്യ ഇന്നിങ്‌സ് പൊളിച്ചടുക്കിയത്. ലങ്കന്‍ ഇന്നിങ്‌സില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ടോപ് സ്‌കോറര്‍. ലങ്കന്‍ ഇന്നിങ്‌സില്‍ ആറു പേര്‍ക്ക് രണ്ടക്കം കാണാനായില്ല. ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റില്‍ ചണ്ഡിമല്‍-ഡിക്ക്‌വെല്ല സഖ്യം കെട്ടിപൊക്കിയ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് മാത്രം.
mohammed-shami-afp_806x605_41502621160ഡിക്ക്‌വെല്ല നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത് പുറത്തായി. കരുണരത്‌നെ (4), തരംഗ (5), കുശാല്‍ മെന്‍ഡിസ് (18), മാത്യൂസ് (0), ദില്‍റുവാന്‍ പെരേര (0), പുഷ്പകുമാര (10), സണ്ഡകന്‍ (10), ഫെര്‍ണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ 135 ന് പുറത്തായ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.
ഏഴു റണ്‍സെടുത്ത ഓപണര്‍ ഉപുല്‍ തരംഗയെ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. നേരത്തെ ശിഖര്‍ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 487 റണ്‍സ് അടിച്ചെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.
ദ്രുതഗതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ച പാണ്ഡ്യ പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചു കൂട്ടി. ഇതോടെ ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. കപിലിനു പുറമെ സന്ദീപ് പാട്ടീലും ഒരു ഓവറില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ മാറി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്.
വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (26), മുഹമ്മദ് ഷമി (എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തിയ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തകര്‍ത്താടി. ഒന്‍പതാമനായി മുഹമ്മദ് ഷമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ച്വറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം.
ഏഴു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ഡകന്‍ അഞ്ചും, പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Film

മാളികപ്പുറം സിനിമ അന്‍പതാം ദിനാഘോഷം: അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം

മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Published

on

കോഴിക്കോട്: മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ‘പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് പുറമെ റേഡിയേഷന്‍ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സര്‍ജറി, ഓര്‍ത്തോ ഓങ്കോ സര്‍ജറി ഉള്‍പ്പെടെയുള്ള ഓങ്കോ സര്‍ജറികള്‍ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകള്‍, 60 വയസിനു മുകളില്‍ പ്രായമായവര്‍ക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാളികപ്പുറം സിനിമയുടെ നായകന്‍ ശ്രീ. ഉണ്ണി മുകുന്ദന്‍, ആസ്റ്റര്‍ മിംസ് കേരള & തമിഴ്‌നാട് റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ. വി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Trending