നിവലിലെ 1000, 500 കറന്‍സിനോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം പ്രവാസികള്‍ കേട്ടത് അമ്പരപ്പോടെ. നാട്ടിലേക്കുള്ള പണമിടപാടുകളെ കുറിച്ച ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്തംവിട്ടു നിലല്‍ക്കുകയാണ് പ്രവാസികള്‍.
എന്നാല്‍, സര്‍ക്കാറിന്റെ പുതിയ തീരുമാനം നല്ല നീക്കമായാണ് ഗള്‍ഫിലെ മിക്ക സാമ്പത്തികവിദഗ്ധരും നിരീക്ഷിക്കുന്നത്. കള്ളപ്പണത്തിന്റെയും പണത്തിന്റെ അനധികൃത ഇടപാടിന്റെയും തോത് കുറയ്ക്കാന്‍ പുതിയ തീരുമാനം കാരണമാകുമെന്ന് എല്ലാവരും പറയുന്നു.

അതേസമയം ഗള്‍ഫ് നാടുകളില്‍നിന്ന് ഇന്ത്യയിലേക്ക് കാര്യമായി മണി എക്‌ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയും ബാങ്കുകള്‍ വഴിയുമാണ് പണം ഒഴുകിയിരുന്നത്. നിയമവിരുദ്ധമായ സമാന്തര പണമിടപാട് സംഘങ്ങളും മേഖലയില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഇനി ഇന്ത്യയിലെ ബാങ്കുകളില്‍ ഒരാഴ്ചത്തേക്കെങ്കിലും നോട്ട് മാറ്റല്‍ പ്രവര്‍ത്തനം മാത്രമായിരുക്കും അധികവും നടക്കുക. അതിനാല്‍തന്നെ നാട്ടിലേക്കുള്ള പണമിടപാടുകള്‍ തത്കാലം അനിശ്ചിതത്വത്തിലാവുമെന്ന് അഭിപ്രായപ്പെടുന്നവരും ധാരാളമുണ്ട്.

m_id_430309_indian_rupee

എന്നാല്‍ ചെറുതും വലുതുമായി ഇന്ത്യന്‍ കറന്‍സികളുടെ ശേഖരം എല്ലാവരുടേയും കൈവശമുള്ളത് പ്രവാസകളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നാട്ടില്‍നിന്ന് വരുമ്പോള്‍ കൈവശംവെക്കുന്ന ഈ പണം തിരിച്ചു നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാനായി കരുതുന്നതാണ്. ഡിസംബര്‍ മുപ്പതിനുമുമ്പ് ഇവ എങ്ങനെ ഇന്ത്യയിലെത്തിച്ച് മാറ്റിയെടുക്കാനാവുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.

പണമിടപാടു മേഖലയില്‍ 500, 1000 രൂപ നോട്ടുകളുമായി എത്തുന്ന പ്രവാസികളില്‍ നിന്നും സ്ഥാപനങ്ങള്‍ അവ സ്വീകരിക്കാന്‍ തയാറാകുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്

പണം നാട്ടിലെത്തിച്ച് ബങ്ക് മുഖേന മാറ്റാനുള്ള ഉപാധിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ ആര്‍.ബി.ഐയുടെ പ്രത്യേക സെന്ററുകള്‍ വഴി 2017 മാര്‍ച്ച് മാസം വരേയും അക്കൗണ്ടുകളിലേക്കും മാറ്റാം.

എന്നാല്‍ ഇത്തരത്തില്‍ തുക മാറ്റിക്കൊടുക്കിട്ടാനുള്ള പ്രത്യേക സംഘങ്ങള്‍ രംഗത്തെത്തുമെന്ന അനുമാനത്തിലാണ് പ്രവാസികള്‍.

വലിയ കറന്‍സികള്‍ക്ക് തത്തുല്യമായ പണം ഇനി ബാങ്കുകളില്‍നിന്നുമാത്രമേ ലഭിക്കുകയുള്ളൂ. ഇതിന് ഡിസംബര്‍ 31ന് മുന്‍പായി ബാങ്കുകളെ സമാപിക്കണം. അതേസമയം കൂടുതല്‍ പണമുള്ളവര്‍ അതിന്റെ ഉറവിടം ബാങ്കില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മുഴുവന്‍ കള്ളപ്പണമാക്കി അസാധുവായിപ്പോകുമെന്നും അധികൃതര്‍ പറയുന്നു.