ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 എന്നീ നോട്ടുകള്‍ മാറുന്നതിനായി അടുത്ത ശനിയും ഞായറും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണം മാറ്റുന്നതിനായി ബാങ്കുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റാവുന്നതാണ്. കയ്യില്‍ തിരിച്ചറിയല്‍ രേഖയും കരുതണം. അതേസമയം എ.ടി.എമ്മുകള്‍ മുഴുവനും പ്രവര്‍ത്തിക്കാനിടയില്ല. എന്നാല്‍ കഴിയുന്നത്രെ എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. പുതിയ നോട്ടുകള്‍ ലഭ്യാമാകുന്ന മുറക്കെ എടിഎമ്മുകളുടെ പ്രവര്‍ത്തനം പഴയ നിലയിലാവൂ.