india
യുപിയില് ആള്ക്കൂട്ടത്തിനു നേരെ വെടിയുതിര്ത്ത ബിജെപി നേതാവിനെ ന്യായീകരിച്ച് സ്ഥലം എംഎല്എ; യോഗിക്ക് കത്തെഴുതുമെന്നും ബിജെപി അംഗം

ലക്നൗ: ഉത്തര്പ്രദേശിലെ ബാലിയ ജില്ലയില് റേഷന് കടകള് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില് ചേര്ന്ന യോഗത്തില് ആള്ക്കൂട്ടത്തിനു നേരെ വെടിയുതിര്ത്ത ബിജെപി പ്രാദേശിക നേതാവിനെ ന്യായീകരിച്ച് സ്ഥലം എംഎല്എയും ബിജെപി നേതാവുമായ സുരേന്ദ്ര സിങ്.
ഒരാളുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടത്തിയെ തന്റെ അനുയായി കൂടിയായ ബിജെപിയുടെ എക്സ് സര്വീസ്മെന് സെല് ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര സിങിനെ പിന്തുണച്ചാണ് യുപി ബിജെപി എംഎല്എ രംഗത്തെത്തിയത്. സ്വയം പ്രതിരോധത്തിനായാണ് അയാള് വെടിയുതിര്ത്തതെന്നാണ് ബൈര എംഎല്എസുരേന്ദ്ര സിങിന്റെ വാദം.
മറ്റൊരു മാര്ഗവുമില്ലാതെയാണ് ധീരേന്ദ്ര സിങ് വെടിയുതിര്ത്തത്. അല്ലായിരുന്നെങ്കില് വലിയ സംഘര്ഷം ഉണ്ടാവുകയും നിരവധി പേര് മരിക്കുകയും ചെയ്യുമായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ധീരേന്ദ്ര സിങ് തോക്കെടുത്തതെന്നും, ബിജെപി എംഎല്എ ന്യായീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിക്കു കത്തെഴുതുമെന്നും എംഎല്എ പറഞ്ഞു.
പ്രദേശത്ത് റേഷന്കട അനുവദിക്കുന്നതുമായ ബന്ധപ്പെട്ട് ആര്ഡിഒ വിളിച്ചു ചേര്ത്ത യോഗത്തിനിടെയാണ് 46കാരനായ ജയപ്രകാശ് എന്നയാളെ ബിജെപി നേതാവ് വെടിവെച്ച് കൊന്നത്. റേഷന് കടകള് അനുവദിക്കുന്നതു സംബന്ധിച്ച് വിളിച്ചു ചേര്ത്ത യോഗത്തില് ഉടലെടുത്ത തര്ക്കത്തെത്തുടര്ന്ന് യോഗം റദ്ദാക്കുകയാണെന്ന് ആര്ഡിഒ പ്രഖ്യാപിച്ചു. എന്നാല് തര്ക്കം തുടരുന്നതിനിടെ ധീരേന്ദ്ര സിങ് തോക്കെടുത്ത് ആള്ക്കൂട്ടത്തിന് നേരെ നിരവധി തവണ വെടിയുതിര്ക്കുകയായിരുന്നു. സബ് ഡിവിഷണല് മജിസ്ട്രേറ്റ്, സര്ക്കിള് ഓഫീസര് തുടങ്ങിയവര് പങ്കെടുത്ത പഞ്ചായത്ത് ഭവന് സമീപം നടന്ന യോഗത്തിനിടെ നടന്ന വെടിവെപ്പിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
CM has taken cognisance of the Ballia incident; directed to suspend SDM, CO & police personnel present on the spot & strictest action against accused. The role of the officers shall be investigated & if found responsible, criminal action will be taken: ACS Home Avnish K Awasthi https://t.co/aS3wlHC7JG
— ANI UP/Uttarakhand (@ANINewsUP) October 15, 2020
അതേസമയം, വ്യാഴാഴ്ച നടന്ന സംഭവത്തില് കൊല്ലപ്പെട്ട ജയപ്രകാശ് പാലിന്റെ ബന്ധുക്കളുടെ പരാതിയില് ആറ് പേര് അറസ്റ്റിലായി. കണ്ടാലറിയാവുന്ന 20 ഓളം പേര്ക്കെതിരെയാണ് കുടുംബം പരാതി നല്കിയത്. അറസ്റ്റിലായവരില് പ്രധാന പ്രതിയുടെ സഹോദരന്ഡ ദേവേന്ദ്ര പ്രതാപ് സിങും ഉള്പ്പെടുന്നുണ്ട്. പൊലീസ് എഫ്ഐആറില് 8 പേര്ക്കെതിരെയാണ് കേസ് രേഖപ്പെടുത്തിയത്.
വെടിവയ്പ്പ് സംഭവത്തില് കോണ്ഗ്രസും സമാജ്വാദി പാര്ട്ടിയും ഉള്പ്പെടെയുള്ള പ്രതിപക്ഷ പാര്ട്ടികള് ഭരണകക്ഷിയായ ബിജെപിക്കെതിരെ രംഗത്തെത്തി. യോഗി സര്ക്കാറിന് കീഴില് സംസ്ഥാനത്തെ ക്രമസമാധാന തകര്ച്ചയുടെ അടുത്ത ഉദാഹരണമാണിതെന്നും പ്രതിപക്ഷം വിമര്ശിച്ചു.
india
79ാം സ്വാതന്ത്ര്യദിനാശംസകള് നേര്ന്ന് രാഷ്ട്രപതി ദ്രൗപതി മുര്മു
ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില് ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്മു പറഞ്ഞു.

79ാം സ്വാതന്ത്ര്യദിനാശംസകള് നേര്ന്ന് രാഷ്ട്രപതി ദ്രൗപതി മുര്മു. ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില് ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്മു പറഞ്ഞു.
മേക്ക്-ഇന്-ഇന്ത്യ സംരംഭം, ആത്മനിര്ഭര് ഭാരത് അഭിയാന് തുടങ്ങിയ നമ്മുടെ ദേശീയ ഉദ്യമങ്ങള്ക്ക് സ്വദേശി എന്ന ആശയം പ്രചോദനമാണ്. ഇന്ത്യന് ഉല്പ്പന്നങ്ങള് വാങ്ങാനും ഉപയോഗിക്കാനും നമുക്ക് തീരുമാനിക്കാം,’ മുര്മു തന്റെ പ്രസംഗത്തില് പറഞ്ഞു.
‘ഇന്ത്യ സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വളരെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്,” പ്രസിഡന്റ് മുര്മു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
‘ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ കൂട്ടായ ഓര്മ്മയില് പതിഞ്ഞ ഒരു തീയതിയാണ്. കൊളോണിയല് ഭരണത്തിന്റെ നീണ്ട വര്ഷങ്ങളില്, ഇന്ത്യക്കാരുടെ തലമുറകള് സ്വാതന്ത്ര്യ ദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ചെറുപ്പക്കാരും വൈദേശിക ഭരണത്തിന്റെ നുകം വലിച്ചെറിയാന് കൊതിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താല് അടയാളപ്പെടുത്തി. 78 വര്ഷങ്ങള്ക്ക് മുമ്പ് ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്യാഗങ്ങള് സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്ക് ആദരാഞ്ജലികള്,’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുര്മു കൂട്ടിച്ചേര്ത്തു.
india
ബിഹാര് വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കിയവരുടെ പേരുകള് പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്പട്ടികയില് നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

ബിഹാര് വോട്ടര് പട്ടിക പരിഷ്കരണത്തില്(എസ്.ഐ.ആര്) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്ണ്ണായക ഇടപെടല്. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്പട്ടികയില് നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്സൈറ്റില് പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്ദേശം. ആധാര് പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബിഹാറില് ഏറ്റവും കൂടുതല് പ്രചാരമുള്ള പത്രങ്ങളില് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്കണം. ദൂരദര്ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല് ഓഫിസര്മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.
അതേസമയം കോടതിയുടെ നിര്ദേശങ്ങള് തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ചു.
ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന് നടത്തുന്ന വോട്ടര് പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജികള് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നേരത്തേ വോട്ടര് പട്ടികയില് പേരുണ്ടാവുകയും എന്നാല് തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില് നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്പട്ടികയില് ഉള്പ്പെടുത്തുന്നതിന് ആധാര് പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്ദേശം നല്കിയിട്ടുണ്ട്.
കരട് വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്മാരുടെ വിവരങ്ങള് പൊതുജനങ്ങള്ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്ദേശം.
65 ലക്ഷം വോട്ടര്മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള് യോഗ്യരായ നിരവധി പേരുടെ വോട്ടര്മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്ട്ടികള് രംഗത്തെത്തിയത്.
india
ജമ്മു കശ്മീരില് മേഘവിസ്ഫോടനത്തെ തുടര്ന്ന് മിന്നല് പ്രളയം; മരണം 40 ആയി
50ലേറെ പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.

ജമ്മുകശ്മീരിലെ കിഷ്ത്വാറില് മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല് പ്രളയത്തില് മരണം 40 ആയി ഉയര്ന്നു. 220ല് അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. 50ലേറെ പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.
മരിച്ചവരില് രണ്ട് പേര് സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്ബാള്, പഹല്ഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എന്ഡിആര്എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്ത്തനത്തിനുണ്ട്.
കിഷ്ത്വാറിലെ മചൈല് മാതാ തീര്ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്പ്പെടുത്തിയതായി ഉദ്യോഗസ്ഥര് അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന് തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ശക്തമായ മഴ തുടരുകയാണ്. ഹിമാചല്പ്രദേശില് മിന്നല് പ്രളയമുണ്ടായി. ഷിംലയില് രണ്ടിടങ്ങളില് മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്-സ്പിറ്റി തുടങ്ങിയ ജില്ലകളില് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്ട്ട്. മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ മിന്നല്പ്രളയത്തെ തുടര്ന്ന് വിവിധ സ്ഥലങ്ങളില്നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്പ്രളയത്തില് തീര്ഥന് നദിയിലെ ജലനിരപ്പ് ഉയര്ന്നതിനാല് താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില് മാത്രം ബാഗിപുല്, ബട്ടാഹര് എന്നീ പ്രദേശങ്ങളില് മേഘവിസ്ഫോടനം റിപ്പോര്ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള് മരിച്ച നിലയില്
-
film3 days ago
അംഗത്വ രേഖകളില് സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്
-
kerala3 days ago
വാല്പ്പാറയില് എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്
-
kerala3 days ago
മങ്കട അബ്ദുല് അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്ഷം
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
വോട്ടര് പട്ടികയില് പേര് ചേര്ക്കാം; അവസാന തിയ്യതി ഇന്ന്
-
kerala1 day ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്ടിസി കണ്ടക്ടര് പിടിയില്