Video Stories
എക്കാലത്തെയും ഭാഗ്യവാനായ ക്രിക്കറ്റർ ഇദ്ദേഹമാണ്…
ക്രീസിൽ പലരെയും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഭാഗ്യവാനായ ഒരു ക്രിക്കറ്ററുണ്ടാവുമോ..? സംശയമാണ്.. ഒരുപക്ഷെ, ക്രിക്കറ്റിലെ ഇതിഹാസമായി വളരാൻ അദ്ദേഹത്തെ തുണച്ചത് തന്നെ നിഴൽപോലെ പിന്തുടർന്ന ഭാഗ്യം തന്നെയാവണം.
1994ലെ ഇംഗ്ലണ്ട് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് സംഭവം. 12ന് രണ്ട് എന്ന നിലയിൽ വിൻഡീസ് പതറുമ്പോഴാണ് ലാറ ക്രീസിലെത്തുന്നത്. ജിമ്മി ആഡംസിനെ കൂട്ടുപിടിച്ച് ലാറ വെസ്റ്റിന്ത്യൻ ഇന്നിങ്‌സ് പതിയെ മുന്നോട്ടുകൊണ്ടുപോയി. ശ്രദ്ധിച്ച് കളിച്ച ലാറ അർധശതകം തികച്ചത് 121 പന്തിൽ നിന്ന്. പിന്നീട് അക്രമണാത്മക ഇന്നിങ്‌സ്. അടുത്ത 60 പന്തുകളിൽ നിന്ന് സെഞ്ച്വറിയിലേക്ക് കുതിപ്പ്. കരിയറിൽ ലാറയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.
ജിമ്മി ആഡംസ് ഇടക്ക് പുറത്തായെങ്കിലും ആക്രമണം തുടർന്ന ലാറ അടുത്ത 131 പന്തുകളിൽ നിന്ന് ഡബിൾ സെഞ്ച്വറിയിലുമെത്തി. ഗാലറിയിൽ ആരാധകരുടെ പ്രാർത്ഥന ലാറ 300ലെത്തുമോ എന്നതായിരുന്നു. നേരത്തെ, ഓസീസിനെതിരെ 277 ൽ പുറത്തായിരുന്നു അദ്ദേഹം. ആരാധകർ ഭയന്നതും അതുതന്നെയായിരുന്നു.
എന്നാൽ ശിവനാരായൺ ചന്ദർപോളിനെ കൂട്ടുപിടിച്ച് ലാറ കന്നി ട്രിപ്പിൾ തികക്കുക തന്നെ ചെയ്തു. 432 പന്തുകളിൽ നിന്നായിരുന്നു ആ റെക്കോർഡ് നേട്ടം. ഗാരി സോബേർസിന്റെ 364 റെക്കോർഡിലേക്ക് ലാറയെത്തുമോ എന്നായി ക്രിക്കറ്റ് ലോകത്തിന്റെ പ്രാർത്ഥന. അങ്ങനെയായാൽ ടെസ്റ്റ് ക്രി്ക്കറ്റിലെ എക്കാലത്തെയും മികച്ച റൺസ്‌കോററെന്ന നേട്ടമാണ് കാത്തിരിക്കുന്നത്.
സാഹചര്യത്തിന്റെ സമ്മർദം ലാറയെയും കീഴടക്കിയെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രകടനം സാക്ഷ്യം. വളരെ ശ്രദ്ധയോടെ കളിച്ച അദ്ദേഹം അടുത്ത അർധസെഞ്ച്വറിക്ക് അദ്ദേഹം എടുത്തത് 79 പന്തുകളാണ്. 347 എന്ന റൺസിൽ മാത്രം 20 മിനിറ്റോളമാണ് അദ്ദേഹം ചെലവഴിച്ചത്. 511 പന്തുകളിലാണ് 350 തികച്ചത്.
റെക്കോർഡിനോടടുക്കം തോറും ഗാലറിയിലും ലാറയുടെ ശരീര ഭാഷയിലും സമ്മർദമേറിത്തുടങ്ങി. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാത്ത ലാറ സമ്മർദത്തെ അതിജീവിക്കുക തന്നെ ചെയ്തു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഒരു കവർ ഡ്രൈവ് ഷോട്ടിലൂടെ സോബേർസിന്റെ റെക്കോർഡിനൊപ്പം ലാറയെത്തി. ഇനി വേണ്ടത് ഒരു റൺസ്. ഇംഗ്ലണ്ട് 30 വാര സർക്കിളിൽ ഫീൽഡൊരുക്കി കെണിയൊരുക്കി.
എന്നാൽ ക്രിസ് ലൂയിസിന്റെ ഉയർന്ന് വന്ന പന്ത് ലാറ സ്‌ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഉയർത്തിയടിച്ച് റെക്കോർഡ് സ്വന്തം പേരിലാക്കി. ആവേശഭരിതരായ ആരാധകർ ആവേശം അണപൊട്ടി ക്രീസിലേക്ക് ഓടിയെത്തി ലാറയെ എടുത്തുയർത്തി.
പക്ഷെ, ഇവിടെ എന്ത് ഭാഗ്യമാണ് അദ്ദേഹത്തെ കടാക്ഷിച്ചത്. നിങ്ങൾ ചോദിക്കുമെന്നുറപ്പ്?

364ൽ നിന്ന് ബാക്ക് ഫൂട്ടിൽ നിന്നാണ് ലാറ പുൾഷോട്ട് കളിച്ചത്. അതിനിടയിൽ അദ്ദേഹത്തിന്റെ കാൽ സ്റ്റംപുകളിൽ തട്ടിയിരുന്നു. ഒരു ബെയ്ൽ വായുവിലുയർന്ന് അത്ഭുതകരമെന്നോണം സ്റ്റംപുകളിൽ തന്നെ വീണു! ഇതിഹാസ പിറവിക്ക് കാരണമായ ഇന്നിങ്‌സ്.
പിന്നീട് ഇന്നിങ്‌സ് തുടർന്ന ലാറ 375 റൺസിലാണ് പുറത്തായത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world8 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

