Video Stories
അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

കറാച്ചി: പാകിസ്താനില്‍ തങ്ങുന്ന അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അഭയാര്‍ത്ഥി വിഷയത്തില്‍ പാകിസ്താന്റെ മുന്‍ നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ നീക്കമാണ് ഇമ്രാന്‍ഖാന്‍ നടത്തുന്നത്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 13.9 അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് യു.എന്‍ കണക്ക്. 1970കളിലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്നാണ് പാകിസ്താനിലേക്ക് അഫ്ഗാന്‍ അഭയാര്‍ത്ഥി ഒഴുക്ക് തുടങ്ങിയത്.
2001ലെ അമേരിക്കന്‍ അധിനിവേശത്തോടെ രാജ്യത്തേക്ക് വീണ്ടും അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. അഫ്ഗന്‍ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മുപ്പത് വര്‍ഷത്തിലേറെയായി രാജ്യത്ത് തങ്ങുന്നവരാണ്. രണ്ട് ലക്ഷത്തിലേറെ ബംഗ്ലാദേശ് അഭയാര്‍ത്ഥികളില്‍ ഏറെയും കറാച്ചിയിലാണ് താമസിക്കുന്നത്. 40 വര്‍ഷത്തിലേറെ കാലമായി പാകിസ്താനില്‍ താമസിക്കുന്ന പാവപ്പെട്ട അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിച്ച് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്ന് ഇമ്രാന്‍ഖാന്‍ അറിയിച്ചു. അവരുടെ കുട്ടികള്‍ ഈ മണ്ണിലാണ് ജനിച്ച് വളര്‍ന്നത്. ലോകത്തെ മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ നാം എന്തിനാണ് അഭയാര്‍ത്ഥികളോട് അനീതി കാണിക്കുന്നത്?-അദ്ദേഹം ചോദിച്ചു. അഭയാര്‍ത്ഥികളോടുള്ള ഇമ്രാന്‍ഖാന്റെ അനുകൂല സമീപനം പാക് സൈന്യത്തെ ചൊടിപ്പിച്ചേക്കും.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala19 hours ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍