Connect with us

Video Stories

ബാബരി മസ്ജിദ് തകര്‍ത്തതിനെതിരായ ഹര്‍ത്താല്‍ ദിനത്തില്‍ രാഘവേട്ടന്‍ പറഞ്ഞത്

Published

on

ജീവന്‍ ജ്യോതി

ബാബരി മസ്ജിദ് പൊളിച്ചതിനു പിന്നാലെയുള്ള ആദ്യവർഷങ്ങളിൽ ഏതോ ഒന്ന്. ചില മുസ്ലിം സംഘടനകൾ ഡിസംബർ ആറിന് ഹർത്താൽ നടത്തുന്നുണ്ട്. അനിവാര്യമായ യാത്ര. ഇടയിൽ ചില മുസ്ലിം പ്രദേശങ്ങളിലൂടെയും വേണ്ടി വരും. ആശങ്കയോടെയാണ് സഞ്ചരിച്ചത്. ബാംഗ്ലൂരിൽ നിന്ന് വടക്കൻ കേരളത്തിലേക്ക്.ഇടയിൽ വിശപ്പും അധികരിച്ചു. ഹോട്ടൽ എന്ന ആരോ ഇട്ട ഒരു ബോർഡ്. റോഡ് സൈഡിലേക്കുള്ള ഊടു വഴി. ഭാഗ്യം പരീക്ഷിക്കാം എന്ന് വച്ച്. ഓലമേഞ്ഞ ആ ഹോട്ടലിനു മുന്നിൽ എത്തി.

“ഇന്ന് ഹർത്താൽ.
കഞ്ഞിയും ഉപ്പു മാങ്ങയും .
വിശക്കുന്നവർക്ക് കൊടുക്കും”

ഈ ബോർഡ് കൗതുകമുയർത്തി. ആളെ പരിചയപ്പെട്ടു. രാഘവേട്ടൻ. യാത്രക്കാർക്കും, തോട്ടം തൊഴിലാളികൾക്കും ഉള്ള ഏക ആശ്രയമാണ് ഹോട്ടൽ. കാലിനു വയ്യാതെയുള്ള മീനാക്ഷി ചേച്ചിയുടെ കൈപ്പുണ്യത്തില് ഹോട്ടൽ ഐശ്വര്യത്തോടെ നടത്തുന്നു. രണ്ടു പെണ്മക്കൾ സ്കൂൾ പഠനവും, ഹോട്ടൽ സഹായ വുമൊക്കെയായി ഇങ്ങനെ പോകുന്നു. സംതൃപ്ത കുടുംബം. ചൂട് കഞ്ഞിയും ഉപ്പുമാങ്ങയും എന്തോ ഒരു സ്വാദ്. കൈകഴുകി കാശു നീട്ടുമ്പോൾ രാഘവേട്ടൻ ഞെട്ടിച്ചു, ‘ഇന്നത്തെ കഞ്ഞിക്കു പൈസ വേണ്ട ‘

അപ്പോൾ കൗതുകം ഏറി. കുറച്ചു സമയം രാഘവേട്ടനോടൊപ്പം, “പള്ളി പൊളിച്ചതിന്റെ ഹർത്താലിൽ എന്തിനാണ് നിങ്ങൾ?”

“ഓറു നമ്മുടെ ചോരയല്ലേ. ഈ ഹോട്ടൽ നിൽക്കുന്ന സ്ഥലം അഹ്മദിക്ക തന്നതാണ്, അവരുടെ ബെഷമം നമ്മുടേതും ആണ്. വഴിയാത്രക്കാരെ ബെഷമിപ്പിക്കരുത് എന്ന് അഹ്മദിക്ക പറഞ്ഞപ്പോൾ തീരുമാനിച്ച കാര്യമാണ് ഇന്ന് എന്റെ വക കഞ്ഞി കൊടുക്കും എന്ന്. ബേറൊന്നും ഇന്നില്ല”.

ഇതാണ് ഹർത്താൽ രാഘവേട്ടാ എന്ന് മനസ്സിൽ പറഞ്ഞു 
പിന്നെ പല യാത്രകളിലും രാഘവേട്ടന്റെ കട എന്റെ വഴിയമ്പലം ആയി.
മത്തിക്കറിയും, കിഴങ്ങും ഒക്കെ ഇത്ര രുചിയോടെ കഴിക്കാം എന്ന് അവിടെ നിന്നാണ് ഞാൻ പഠിച്ചത്.

ഹർത്താൽ അയാൽ ഞാൻ വിളിച്ചന്വേഷിക്കും 
“ഇന്ന് കഞ്ഞിയാണോ”

ചിലപ്പോൾ കഞ്ഞി മാത്രം, അല്ലാത്തപ്പോൾ പതിവ് പോലെ. രാഘവേട്ടന്റെ രാഷ്ട്രീയബോധത്തെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയി. ഇങ്ങിനെയും മനുഷ്യർ ഉണ്ട്.

ഒടുവിൽ ബിജെപി സമരപ്പന്തലിനു മുന്നിൽ 
ആരോ ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ നടന്ന ഹർത്താലിനും ഞാൻ വിളിച്ചു നോക്കി. നാട് മാറുമ്പോൾ രാഘവേട്ടനും?

ഇന്ന് ബീഫ് സ്പെഷ്യൽ ഉണ്ട് കേട്ടോ?

ഞാൻ പൊട്ടിച്ചിരിച്ചു പോയി

പക്ഷെ ഇനി ഇല്ല 
സ്വർഗ്ഗത്തിലെ ഹർത്താലിന് കഞ്ഞി വിളമ്പാനായി രാഘവേട്ടൻ പോയി!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending