Connect with us

Sports

ടി20 യില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

Published

on

വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന് തോല്‍വിയാണ് ഇന്ത്യ രുചിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത് പേര്‍ ചേര്‍ന്ന് നേടിയത് കേവലം 139 റണ്‍സ്. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ കളം നിറഞ്ഞ ഇന്ത്യ ടീം വേഗത്തിന്റെ മത്സരത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം കവീസ് പിടിമുറുക്കിയപ്പോള്‍ ഇന്ത്യക്ക് അമ്പേ പരാജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് തുടങ്ങിയ ചാമ്പ്യന്‍ ബൗളര്‍മാരില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി പന്തെടുത്ത് അഞ്ച് പേരെയും കിവി ബാറ്റ്‌സ്മാന്മാര്‍ കണക്കിന് ശിക്ഷിച്ചു. കിവീസിന്റെ പുതിയ വിക്കറ്റ് കീപ്പര്‍ ടീം സൈഫര്‍ട്ട് ആഞ്ഞടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും നിലയില്ലാത്ത കയത്തിലായി.

മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ ശൈലിയില്‍ നിറഞ്ഞാടിയ സൈഫര്‍ട്ട് 43 പന്തില്‍ നിന്ന് 84 റണ്‍സാണ് അദ്ദേഹം അതിവേഗതയില്‍ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ പൂര്‍ണ്ണ പിന്തുണ നല്‍കി. നായകന്‍ കീത്ത് വില്ല്യംസണും 34 റണ്‍സുമായി കസറി.

ഭുവനേശ്വര്‍ ഒരു വിക്കറ്റ് നേടാന്‍ 47 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദിനും കാര്യമായ മര്‍ദ്ദനമേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ എന്നിവരും ശിക്ഷിക്കപ്പെട്ടപ്പോള്‍ യൂസവേന്ദ്ര ചാഹല്‍ മാത്രമായിരുന്നു തമ്മില്‍ ഭേദമായത്.

ഇന്ത്യന്‍ മറുപടി ദയനീയതയില്‍ നിന്നായിരുന്നു. വിരാത് കോലിയെ കൂടാതെ നായകന്റെ തൊപ്പിയിട്ട രോഹിത് ശര്‍മ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട രോഹിത് ടീം സൗത്തിയുടെ പന്തിലാണ് പുറത്തായത്. ശിഖര്‍ ധവാനും മൂന്നാം നമ്പറില്‍ വന്ന ശങ്കറും ചേര്‍ന്ന് രക്ഷാദൗത്യം നടത്തിയെങ്കിലും സ്‌ക്കോറിംഗ് മന്ദഗതിയിലായിരുന്നു. സ്‌ക്കോര്‍ 51 ല്‍ ധവാനെ ഫെര്‍ഗൂസണ്‍ മടക്കിയതോടെ ചെറിയ തകര്‍ച്ച. റിഷാഭ് പന്തിന് നേടാനായത് ഒരു റണ്‍ മാത്രം. ദിനേശ് കാര്‍ത്തിക്കും പെട്ടെന്ന് മടങ്ങിയ ശേഷം മഹേന്ദ്രസിംഗ് ധോണിയുടെ ഊഴം. പക്ഷേ മുന്‍ നായകന് പിന്തുണ നല്‍കാന്‍ കാര്യമായി ആരുമുണ്ടായിരുന്നില്ല. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി എം.എസ് 39 റണ്‍സ് നേടി. ഓള്‍റൗണ്ടര്‍മാരായ സഹോദരങ്ങള്‍ ഹാര്‍ദ്ദിക്കും (4) ക്രുനാലും (20) പൊരുതിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ ടീം സൗത്തി മൂന്ന് വിക്കറ്റുമായി ഒന്നാമനായി. സൈഫോര്‍ട്ടാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച്ച നടക്കും

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending