Connect with us

Video Stories

രാഷ്ട്രീയത്തിലെ മിനിമം മര്യാദകള്‍

Published

on


ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം പതിനേഴാമത് പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കവെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് മിസോറാമില്‍നിന്നുള്ള ഒരുചിത്രം വന്‍ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാരംഗില്‍നിന്നുള്ള ആറുവയസ്സുള്ള ഡെറക് ലാല്‍ചെന്നിമ ഇടതുകൈയില്‍ ചത്ത കോഴിക്കുഞ്ഞും വലതുകൈയില്‍ പത്തുരൂപയുമായി സങ്കടത്തോടെ ക്യാമറക്ക് പോസ്‌ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ ഇത്തരംചിത്രങ്ങളും ചലച്ചിത്രങ്ങളും ചിലവിരുതന്മാര്‍ വ്യാജമായി നിര്‍മിച്ച് പോസ്റ്റുചെയ്യാറുണ്ട്. കൊച്ചുഡെറക്കിന്റെ കാര്യത്തില്‍ പക്ഷേ നൂറുശതമാനം സത്യമായിരുന്നുവെന്നാണ് പിന്നീടുവന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തിയത്. ഡെറക് സൈക്കിള്‍ ഓടിക്കുമ്പോള്‍ അയല്‍വീട്ടിലെ കോഴിക്കുഞ്ഞിനുമേല്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയും അത് വൈകാതെ ചാകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞുഡെറക് വീട്ടില്‍ചെന്ന് മാതാപിതാക്കളോട് കേണ് പത്തുരൂപ വാങ്ങി തൊട്ടടുത്ത ആസ്പത്രിയിലേക്ക് ഓടുകയായിരുന്നു. ചിത്രം മറ്റൊരാളാണ് പോസ്റ്റുചെയ്തത്. വൈകാതെ ലോകമാകമാനം ലക്ഷക്കണക്കിനാളുകള്‍ ഇത് പങ്കുവെക്കുകയുണ്ടായി.
എന്തിനാണ് ഇതിവിടെ പറയുന്നതെന്ന് സംശയിക്കുന്നവരോട്, നമ്മുടെ കൊച്ചുകേരളത്തിലും ഏതാണ്ട് സമാനമായ ഒരുസംഭവം കഴിഞ്ഞദിവസമുണ്ടായി. വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്കഗാന്ധിയും വ്യാഴാഴ്ച അവിടെ പൊരിവെയിലത്ത് നടത്തിയ റോഡ്‌ഷോക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാരിക്കേഡ് പൊട്ടിവീണ് പരിക്കേല്‍ക്കുന്നതും അതുകണ്ട രാഹുലും പ്രിയങ്കയും വാഹനത്തില്‍നിന്നിറങ്ങി പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സഹായിക്കുകയുമുണ്ടായി. ഇതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഷൂ നിലത്തുകിടക്കുന്നതുകണ്ട പ്രിയങ്ക ഗാന്ധി അതെടുത്ത് കൈയില്‍ ഏറെനേരം പിടിച്ച് ആംബുലന്‍സില്‍ ഏല്‍പിച്ചസംഭവമാണത്. ഈ ദൃശ്യം പകര്‍ത്തിയ ചിലരാണ് അപ്പോള്‍തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും പീന്നീടത് വൈറലായതും. സൂര്യാതപത്താല്‍ താഴെവീണ തൊഴിലാളിയെ പരിചരിക്കുന്ന വൃദ്ധയുടെ മറ്റൊരുചിത്രവും ഇതോടൊപ്പംതന്നെ തരംഗമായി. ഇവയൊക്കെ കാണിക്കുന്നത് മനുഷ്യസമൂഹത്തില്‍, അവരേത് ദേശക്കാരും ജാതി-മത-ഭാഷക്കാരുമായിരുന്നാലും ശരി, പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന നന്മ പൂര്‍ണമായും നശിച്ചുപോയിട്ടില്ലെന്നുതന്നെയാണ്.
ഇതിനൊക്ക ഇടയില്‍തന്നെയാണ് മറ്റുചിലവാര്‍ത്തകളും വായ്ത്താരികളുംകൂടി ഈ തിരഞ്ഞെടുപ്പുതിരക്കിനിടയില്‍ നമുക്ക് കേള്‍ക്കാനിടവന്നത്. അത് മുന്‍പറഞ്ഞ പോസിറ്റീവായ ചിന്തകകള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം സമൂഹത്തെയും അവരവരെതന്നെയും സ്വയം നിഷേധിക്കുന്ന ചിലഅല്‍പബുദ്ധികളില്‍നിന്നാണുണ്ടായത്. രാഹുല്‍ഗാന്ധിയോട് വയനാടുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ സ്വാഭാവികമായും ഉന്നയിച്ച ഒരുചോദ്യത്തിന് കേരളത്തിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് തനിക്കറിയാമെന്നും തനിക്കെതിരെ സി.പി.എം എന്തൊക്കെ പറഞ്ഞാലും താന്‍ അവര്‍ക്കെതിരെ ഒരുവാക്കുപോലും തിരിച്ചുപറയില്ലെന്നുമാണ ്‌രാഹുല്‍ മറുപടി നല്‍കിയത്. ഏതാനും ദിവസംമുമ്പാണ് രാഹുല്‍ഗാന്ധിയെ ‘പപ്പു’ എന്ന് അധിക്ഷേപിച്ചുകൊണ്ട് സി.പി.എം മുഖപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നതാണ് രാഹുല്‍ വ്യംഗ്യമായി സൂചിപ്പിച്ചത്. എന്നിട്ടുപോലും അതേരീതിയില്‍ സി.പി.എമ്മിന് മറുപടിനല്‍കാന്‍ രാഹുലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായില്ല എന്നത് മേല്‍സൂചിപ്പിച്ച നന്മയുടെയും പെരുമാറ്റമാന്യതയുടെയും പച്ചയായ പ്രകടനമാണ്.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ഗാന്ധിയെ പപ്പു എന്ന് ആക്ഷേപിച്ച് പൊതുവേദിയില്‍ സംസാരിച്ചത്. രാജ്യത്തെ ഏറ്റവുംവലിയ പ്രതിപക്ഷകക്ഷിയുടെ അധ്യക്ഷനും രാഷ്ട്രത്തിനുവേണ്ടി മുന്നുപ്രധാനമന്ത്രിമാരെ (അതില്‍ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടു) സമ്മാനിച്ച കുടുംബാംഗവുമായ വ്യക്തിയെയാണ് പ്രധാനമന്ത്രി അപമാനിച്ചത്. ആ വാക്കുകളെ കടമെടുത്തായിരുന്നു കേരളം പോലുള്ള സാക്ഷരകേരളത്തിലെത്തുന്ന രാഹുലിനെ രാഷ്ട്രീയമായി നേരിടാന്‍കഴിയാതെ സി.പി.എം അതേരീതിയില്‍ അപമാനിച്ചത്. ഇവിടെയും തീരുന്നില്ല സി.പി.എമ്മിന്റെ പരാക്ഷേപം. മോദിയെ മാതൃകയാക്കിക്കൊണ്ട് , പുരോഗമനകേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രതിപക്ഷ കക്ഷി എം.പിക്കെതിരെ പരനാറി എന്ന പ്രയോഗം ആവര്‍ത്തിച്ചതും കഴിഞ്ഞദിവസമാണ്. താന്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയായ ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെതിരെ പ്രയോഗിച്ച നെറികെട്ട പ്രയോഗം ആവര്‍ത്തിക്കാന്‍ പിണറായി വിജയനിലെ ധാര്‍ഷ്ട്യം വീണ്ടും സന്നദ്ധമായി എന്നത് ലളിതമായി കാണേണ്ട ഒന്നല്ല. ഇതുതന്നെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മുസ്്‌ലിംലീഗിനെതിരെ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയും.മുസ്്‌ലിംലീഗ് രാജ്യത്തെ വൈറസാണെന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. സ്വന്തമായി വര്‍ഗീയസേനയുണ്ടാക്കി ന്യൂനപക്ഷങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു വര്‍ഗീയഭാണ്ഡമാണ് മതന്യൂനപക്ഷാദി ദലിത് പിന്നാക്കജനതയുടെ നിലനില്‍പ്പിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഈ വാക്‌വിസര്‍ജ്യം തൊടുത്തത്. മാന്യത വീട്ടില്‍നിന്നു ലഭിക്കണമെന്നാണ് ഇംഗ്ലീഷിലെ പഴമൊഴി. അത് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; സനാതനത്തിന്റെ പുറംകാവിയണിഞ്ഞാല്‍ കിട്ടുന്നതും.
പ്രേമത്തിനും യുദ്ധത്തിനും കണ്ണില്ല എന്ന ചൊല്ല് ആരാണ് ഉണ്ടാക്കിയതെന്നറിയില്ല. യുദ്ധത്തില്‍ പിടികൂടപ്പെടുന്നവരെപോലും മാന്യമായി പരിചരിക്കണമെന്നാണ് ആധുനികസമൂഹം രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. എന്നാല്‍ ഏത് നെറികെട്ടവഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത കശ്മലന്മാരുടെ കൂട്ടമായി ആരാണ് മാറിയിരിക്കുന്നതെന്ന് ഇവയിലൂടെയെല്ലാം സുവ്യക്തമായിരിക്കുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്കയും പ്രേമചന്ദ്രനും ഇതര യു.ഡി.എഫ്‌നേതാക്കളും ബി.ജെ.പിക്കും സി.പി.എമ്മിനും അതേനാണയത്തില്‍ മറുപടി പറയാത്തത് തിരഞ്ഞെടുപ്പുചട്ടത്തിലെ ഏതെങ്കിലും ഉപവകുപ്പ് ഭയന്നിട്ടൊന്നുമല്ലെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ശുദ്ധമായ തറവാട്ടുമഹിമയെന്നാണതിന് അതിനുപേര്്. കുടുംബത്തിനുമാത്രമല്ല. അത് രാഷ്ട്രീയത്തിനും രാഷ്ട്രതന്ത്രത്തിനുമൊക്കെ നന്നായി ചേരുമെന്നാണ് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഖാഇദേമില്ലത്തിന്റെയും പാണക്കാട് തങ്ങള്‍മാരുടെയുമൊക്കെ യു.ഡി.എഫ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് ഭൗതികവാദികള്‍ പറയുന്നതെങ്കില്‍ ലക്ഷ്യത്തെപോലെ മാര്‍ഗവും സുപ്രധാനമാണെന്ന് അക്കൂട്ടരെ എന്നോ തിരുത്താന്‍ ശ്രമിച്ച, നാമൊക്കെ അഭിരമിക്കുന്ന മതേതരഭാരതത്തിനുവേണ്ടി അല്‍പവസ്ത്രവും ഊന്നുവടിയുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഓടിനടന്ന ഒരു മഹാമനീഷിയെ നമുക്കിപ്പോള്‍ മറക്കാതിരിക്കാം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending