Video Stories
രാഷ്ട്രീയത്തിലെ മിനിമം മര്യാദകള്‍
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം പതിനേഴാമത് പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കവെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് മിസോറാമില്‍നിന്നുള്ള ഒരുചിത്രം വന്‍ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാരംഗില്‍നിന്നുള്ള ആറുവയസ്സുള്ള ഡെറക് ലാല്‍ചെന്നിമ ഇടതുകൈയില്‍ ചത്ത കോഴിക്കുഞ്ഞും വലതുകൈയില്‍ പത്തുരൂപയുമായി സങ്കടത്തോടെ ക്യാമറക്ക് പോസ്ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ ഇത്തരംചിത്രങ്ങളും ചലച്ചിത്രങ്ങളും ചിലവിരുതന്മാര് വ്യാജമായി നിര്‍മിച്ച് പോസ്റ്റുചെയ്യാറുണ്ട്. കൊച്ചുഡെറക്കിന്റെ കാര്യത്തില്‍ പക്ഷേ നൂറുശതമാനം സത്യമായിരുന്നുവെന്നാണ് പിന്നീടുവന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തിയത്. ഡെറക് സൈക്കിള്‍ ഓടിക്കുമ്പോള്‍ അയല്‍വീട്ടിലെ കോഴിക്കുഞ്ഞിനുമേല് ചക്രങ്ങള്‍ കയറിയിറങ്ങുകയും അത് വൈകാതെ ചാകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞുഡെറക് വീട്ടില്‍ചെന്ന് മാതാപിതാക്കളോട് കേണ് പത്തുരൂപ വാങ്ങി തൊട്ടടുത്ത ആസ്പത്രിയിലേക്ക് ഓടുകയായിരുന്നു. ചിത്രം മറ്റൊരാളാണ് പോസ്റ്റുചെയ്തത്. വൈകാതെ ലോകമാകമാനം ലക്ഷക്കണക്കിനാളുകള്‍ ഇത് പങ്കുവെക്കുകയുണ്ടായി.
എന്തിനാണ് ഇതിവിടെ പറയുന്നതെന്ന് സംശയിക്കുന്നവരോട്, നമ്മുടെ കൊച്ചുകേരളത്തിലും ഏതാണ്ട് സമാനമായ ഒരുസംഭവം കഴിഞ്ഞദിവസമുണ്ടായി. വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്രികസമര്പ്പിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്കഗാന്ധിയും വ്യാഴാഴ്ച അവിടെ പൊരിവെയിലത്ത് നടത്തിയ റോഡ്ഷോക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാരിക്കേഡ് പൊട്ടിവീണ് പരിക്കേല്‍ക്കുന്നതും അതുകണ്ട രാഹുലും പ്രിയങ്കയും വാഹനത്തില്‍നിന്നിറങ്ങി പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സഹായിക്കുകയുമുണ്ടായി. ഇതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഷൂ നിലത്തുകിടക്കുന്നതുകണ്ട പ്രിയങ്ക ഗാന്ധി അതെടുത്ത് കൈയില്‍ ഏറെനേരം പിടിച്ച് ആംബുലന്‍സില്‍ ഏല്പിച്ചസംഭവമാണത്. ഈ ദൃശ്യം പകര്‍ത്തിയ ചിലരാണ് അപ്പോള്‍തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും പീന്നീടത് വൈറലായതും. സൂര്യാതപത്താല്‍ താഴെവീണ തൊഴിലാളിയെ പരിചരിക്കുന്ന വൃദ്ധയുടെ മറ്റൊരുചിത്രവും ഇതോടൊപ്പംതന്നെ തരംഗമായി. ഇവയൊക്കെ കാണിക്കുന്നത് മനുഷ്യസമൂഹത്തില്‍, അവരേത് ദേശക്കാരും ജാതി-മത-ഭാഷക്കാരുമായിരുന്നാലും ശരി, പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന നന്മ പൂര്‍ണമായും നശിച്ചുപോയിട്ടില്ലെന്നുതന്നെയാണ്.
ഇതിനൊക്ക ഇടയില്‍തന്നെയാണ് മറ്റുചിലവാര്ത്തകളും വായ്ത്താരികളുംകൂടി ഈ തിരഞ്ഞെടുപ്പുതിരക്കിനിടയില് നമുക്ക് കേള്‍ക്കാനിടവന്നത്. അത് മുന്‍പറഞ്ഞ പോസിറ്റീവായ ചിന്തകകള്ക്കും പ്രവൃത്തികള്‍ക്കുമപ്പുറം സമൂഹത്തെയും അവരവരെതന്നെയും സ്വയം നിഷേധിക്കുന്ന ചിലഅല്പബുദ്ധികളില്നിന്നാണുണ്ടായത്. രാഹുല്‍ഗാന്ധിയോട് വയനാടുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ സ്വാഭാവികമായും ഉന്നയിച്ച ഒരുചോദ്യത്തിന് കേരളത്തിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് തനിക്കറിയാമെന്നും തനിക്കെതിരെ സി.പി.എം എന്തൊക്കെ പറഞ്ഞാലും താന്‍ അവര്‍ക്കെതിരെ ഒരുവാക്കുപോലും തിരിച്ചുപറയില്ലെന്നുമാണ ്രാഹുല്‍ മറുപടി നല്‍കിയത്. ഏതാനും ദിവസംമുമ്പാണ് രാഹുല്‍ഗാന്ധിയെ ‘പപ്പു’ എന്ന് അധിക്ഷേപിച്ചുകൊണ്ട് സി.പി.എം മുഖപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നതാണ് രാഹുല്‍ വ്യംഗ്യമായി സൂചിപ്പിച്ചത്. എന്നിട്ടുപോലും അതേരീതിയില്‍ സി.പി.എമ്മിന് മറുപടിനല്കാന് രാഹുലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായില്ല എന്നത് മേല്‍സൂചിപ്പിച്ച നന്മയുടെയും പെരുമാറ്റമാന്യതയുടെയും പച്ചയായ പ്രകടനമാണ്.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ഗാന്ധിയെ പപ്പു എന്ന് ആക്ഷേപിച്ച് പൊതുവേദിയില്‍ സംസാരിച്ചത്. രാജ്യത്തെ ഏറ്റവുംവലിയ പ്രതിപക്ഷകക്ഷിയുടെ അധ്യക്ഷനും രാഷ്ട്രത്തിനുവേണ്ടി മുന്നുപ്രധാനമന്ത്രിമാരെ (അതില്‍ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടു) സമ്മാനിച്ച കുടുംബാംഗവുമായ വ്യക്തിയെയാണ് പ്രധാനമന്ത്രി അപമാനിച്ചത്. ആ വാക്കുകളെ കടമെടുത്തായിരുന്നു കേരളം പോലുള്ള സാക്ഷരകേരളത്തിലെത്തുന്ന രാഹുലിനെ രാഷ്ട്രീയമായി നേരിടാന്‍കഴിയാതെ സി.പി.എം അതേരീതിയില്‍ അപമാനിച്ചത്. ഇവിടെയും തീരുന്നില്ല സി.പി.എമ്മിന്റെ പരാക്ഷേപം. മോദിയെ മാതൃകയാക്കിക്കൊണ്ട് , പുരോഗമനകേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രതിപക്ഷ കക്ഷി എം.പിക്കെതിരെ പരനാറി എന്ന പ്രയോഗം ആവര്‍ത്തിച്ചതും കഴിഞ്ഞദിവസമാണ്. താന്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയായ ആര്.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെതിരെ പ്രയോഗിച്ച നെറികെട്ട പ്രയോഗം ആവര്‍ത്തിക്കാന്‍ പിണറായി വിജയനിലെ ധാര്‍ഷ്ട്യം വീണ്ടും സന്നദ്ധമായി എന്നത് ലളിതമായി കാണേണ്ട ഒന്നല്ല. ഇതുതന്നെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മുസ്്ലിംലീഗിനെതിരെ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയും.മുസ്്ലിംലീഗ് രാജ്യത്തെ വൈറസാണെന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. സ്വന്തമായി വര്ഗീയസേനയുണ്ടാക്കി ന്യൂനപക്ഷങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു വര്ഗീയഭാണ്ഡമാണ് മതന്യൂനപക്ഷാദി ദലിത് പിന്നാക്കജനതയുടെ നിലനില്‍പ്പിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഈ വാക്വിസര്ജ്യം തൊടുത്തത്. മാന്യത വീട്ടില്‍നിന്നു ലഭിക്കണമെന്നാണ് ഇംഗ്ലീഷിലെ പഴമൊഴി. അത് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; സനാതനത്തിന്റെ പുറംകാവിയണിഞ്ഞാല് കിട്ടുന്നതും.
പ്രേമത്തിനും യുദ്ധത്തിനും കണ്ണില്ല എന്ന ചൊല്ല് ആരാണ് ഉണ്ടാക്കിയതെന്നറിയില്ല. യുദ്ധത്തില്‍ പിടികൂടപ്പെടുന്നവരെപോലും മാന്യമായി പരിചരിക്കണമെന്നാണ് ആധുനികസമൂഹം രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. എന്നാല്‍ ഏത് നെറികെട്ടവഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത കശ്മലന്മാരുടെ കൂട്ടമായി ആരാണ് മാറിയിരിക്കുന്നതെന്ന് ഇവയിലൂടെയെല്ലാം സുവ്യക്തമായിരിക്കുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്കയും പ്രേമചന്ദ്രനും ഇതര യു.ഡി.എഫ്നേതാക്കളും ബി.ജെ.പിക്കും സി.പി.എമ്മിനും അതേനാണയത്തില്‍ മറുപടി പറയാത്തത് തിരഞ്ഞെടുപ്പുചട്ടത്തിലെ ഏതെങ്കിലും ഉപവകുപ്പ് ഭയന്നിട്ടൊന്നുമല്ലെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ശുദ്ധമായ തറവാട്ടുമഹിമയെന്നാണതിന് അതിനുപേര്്. കുടുംബത്തിനുമാത്രമല്ല. അത് രാഷ്ട്രീയത്തിനും രാഷ്ട്രതന്ത്രത്തിനുമൊക്കെ നന്നായി ചേരുമെന്നാണ് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഖാഇദേമില്ലത്തിന്റെയും പാണക്കാട് തങ്ങള്മാരുടെയുമൊക്കെ യു.ഡി.എഫ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് ഭൗതികവാദികള്‍ പറയുന്നതെങ്കില്‍ ലക്ഷ്യത്തെപോലെ മാര്‍ഗവും സുപ്രധാനമാണെന്ന് അക്കൂട്ടരെ എന്നോ തിരുത്താന്‍ ശ്രമിച്ച, നാമൊക്കെ അഭിരമിക്കുന്ന മതേതരഭാരതത്തിനുവേണ്ടി അല്പവസ്ത്രവും ഊന്നുവടിയുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഓടിനടന്ന ഒരു മഹാമനീഷിയെ നമുക്കിപ്പോള്‍ മറക്കാതിരിക്കാം.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

