Culture
വടകരയില്‍ യു.ഡി.എഫ് പ്രകടനത്തിന് നേരെ ബോംബേറ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് സിപിഎം നടത്തിയ കല്ലേറില്‍ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റു.
വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരിക്കില്ല.
പുതിയാപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ വടകരയില്‍ ഒരു സ്ത്രീ അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Culture
30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന് 36’
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്കര് പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.
1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന് കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.
Film
രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ക്ലാസിക് മാസ് എന്റര്ടെയ്നര് വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്, രമ്യ കൃഷ്ണന്, സൗന്ദര്യ, രാധ രവി, മണിവണ്ണന്, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന് അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.
രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.
Film
മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി
‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

