Culture
കോള്‍ട്ടര്‍ നൈല്‍ തിളങ്ങി, വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം.
നേരത്തെ തുടക്കം തകര്‍ന്ന ഓസീസിനെ 60 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത വാലറ്റക്കാരനായ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ഇന്നിങ്‌സാണ് രക്ഷിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (73), അലക്‌സ് കാരി (45) എന്നിവരും ഓസീസിനായി തിളങ്ങി.
ഒരു ഘട്ടത്തില്‍ അഞ്ചിന് 79 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഓസീസ്. പിന്നീട് അവിശ്വസനീയമായാണ് അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. മുന്‍നിര തകര്‍ന്നപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആറാം വിക്കറ്റില്‍ അലക്‌സ് കാരിക്കൊപ്പം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഏഴാം വിക്കറ്റിലാണ് ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. സ്മിത്ത് നഥാന്‍ കോള്‍ട്ടര്‍ നൈല്‍ സഖ്യം 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
