ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം.
നേരത്തെ തുടക്കം തകര്‍ന്ന ഓസീസിനെ 60 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത വാലറ്റക്കാരനായ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ഇന്നിങ്‌സാണ് രക്ഷിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (73), അലക്‌സ് കാരി (45) എന്നിവരും ഓസീസിനായി തിളങ്ങി.

ഒരു ഘട്ടത്തില്‍ അഞ്ചിന് 79 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഓസീസ്. പിന്നീട് അവിശ്വസനീയമായാണ് അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. മുന്‍നിര തകര്‍ന്നപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സ്റ്റീവ് സ്മിത്ത് ആറാം വിക്കറ്റില്‍ അലക്‌സ് കാരിക്കൊപ്പം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഏഴാം വിക്കറ്റിലാണ് ഓസീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. സ്മിത്ത് നഥാന്‍ കോള്‍ട്ടര്‍ നൈല്‍ സഖ്യം 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തത്.