Connect with us

Culture

മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെതിരെ നടപടിയില്ലെന്ന് കെ.പി.സി.സി

Published

on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുനല്‍കിയ മറുപടിയിലാണ് തരൂര്‍ തന്റെ ഭാഗം വിശദീകരിച്ചത്.

തരൂര്‍ കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണം താഴെ:

താന്‍ മോദിയെ സ്തുതിച്ചിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആ വാചകം ചൂണ്ടിക്കാണിക്കണം. നരേന്ദ്രമോദിയെ താന്‍ ന്യായീകരിച്ചെന്ന് മുല്ലപ്പള്ളി വിശ്വസിച്ചത് തന്നെ ആശ്ചര്യപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ തന്റെ പ്രകടനം വിലയിരുത്തണം. ഭരണഘടനയുടെയും കോണ്‍ഗ്രസിന്റെയും മൂല്യം ചോദ്യംചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനമെങ്കിലും കേരളത്തില്‍നിന്നുള്ള ഒരു നേതാവും എതിര്‍ത്തിട്ടില്ല. 17 ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ 50 തവണ താന്‍ ഇടപെട്ടു. മോദിയുടെ കഴിഞ്ഞ ഭരണകാലത്തെക്കുറിച്ചെഴുതിയ ‘പാരഡോക്‌സിക്കല്‍ െ്രെപംമിനിസ്റ്റര്‍’ എന്ന പുസ്തകം മോദിസ്തുതി നടത്തുന്ന ഒരാള്‍ എഴുതുന്നതാണോ?.

ജയ്‌റാം രമേശിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും പ്രസ്താവനകളോടുള്ള തന്റെ ഒരു പരാമര്‍ശത്തിന്റെ പുറത്താണ് ഇപ്പോഴത്തെ ബഹളം. മോദി ശരിയായ കാര്യം ചെയ്യുമ്പോള്‍ അനുകൂലിക്കണമെന്നത് ആറുവര്‍ഷമായി താന്‍ പറയുന്നു. അദ്ദേഹം ചെയ്യുന്ന തെറ്റിനെ എതിര്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇതിടയാക്കും.

നല്ല കാര്യങ്ങളെ അനുകൂലിക്കണമെന്ന് പറയുന്നത് മോദി സ്തുതിയല്ല. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി.യിലേക്കുപോയ വോട്ടര്‍മാരെ തിരിച്ചാകര്‍ഷിക്കാന്‍ വിശ്വാസ്യത കൂടുതല്‍ ബലപ്പെടണം. രണ്ടുതവണ, ശക്തരായ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിച്ചു ജയിച്ച തനിക്ക് അത് തിരിച്ചറിയാന്‍ കഴിയും. മോദി വളരെക്കുറച്ച് നല്ല കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. എന്നാല്‍, വോട്ടുവിഹിതം 31ല്‍നിന്ന് 37 ശതമാനമാക്കി അദ്ദേഹമുയര്‍ത്തി. കോണ്‍ഗ്രസ് 19 ശതമാനത്തില്‍ത്തന്നെ നിന്നു.

മോദി അവര്‍ക്കായി എന്തോ ചെയ്യുന്നുവെന്ന് വോട്ടര്‍മാര്‍ കരുതുന്നു. നമ്മളത് അംഗീകരിക്കുകയും അതിന്റെ കുറവുകള്‍ തുറന്നുകാണിക്കുകയും വേണം. അദ്ദേഹം ശൗചാലയങ്ങള്‍ പണിയുന്നു. എന്നാല്‍, 60 ശതമാനത്തിലും വെള്ളമില്ല. അദ്ദേഹം നല്‍കിയ പാചകവാതക സിലിന്‍ഡറുകള്‍ വീണ്ടും വാങ്ങാന്‍ 92 ശതമാനം പേര്‍ക്കും കഴിയുന്നില്ല. അദ്ദേഹമൊന്നും ചെയ്യുന്നില്ലെന്ന് നമ്മള്‍ പറയുകയും അദ്ദേഹം വീണ്ടും ജയിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളെയാണ് നാം ചെറുതായി കാണുന്നത്. ഇത് വോട്ട് നേടിത്തരില്ല.

മതേതര പുരോഗമന മൂല്യമുള്ള പാര്‍ട്ടികളോടുചേര്‍ന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരണം. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്കുപോയ വോട്ടുകള്‍ മടങ്ങിയെത്തണം. അതിന് മോദിയിലേക്ക് അവരെ ആകര്‍ഷിച്ചതിന്റെ കാരണം മനസ്സിലാക്കണം. നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വേണം. യഥാര്‍ഥത്തില്‍ മോദിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ തനിക്കെതിരേ രണ്ടുകേസുകള്‍ നിലവിലുണ്ട്. ഒന്നില്‍ അറസ്റ്റുവാറന്റായതാണ്.

അഭിപ്രായങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശത്തിനും തരൂര്‍ മറുപടി പറഞ്ഞു. ജയ്‌റാം രമേശും അഭിഷേക് സിങ്‌വിയും സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതികരണം അതേ മാധ്യമം വഴിയാണ് താനും നടത്തിയത്. മാത്രമല്ല, താന്‍ ഒരു പാര്‍ട്ടി ഫോറത്തിലും അംഗവുമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്നു- തരൂര്‍ കത്തില്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending