പോണ്ടിച്ചേരി : പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിജയത്തോടെ എം.എസ്.എഫ്. യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളില്‍ 8 സീറ്റും എം.എസ്.എഫ് പിടിച്ചെടുത്തു. ഇതോടെ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി എം.എസ്.എഫ് മാറി. ആദ്യ ഘട്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്.

ഗവേഷണ വിഭാഗത്തില്‍ സെയ്തു മുഹമ്മദ്,ഷക്കീല്‍ പി.ടി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോയില്‍ ഹംസ, ബിരുദാനന്തര ബിരുദത്തില്‍ നിന്ന് അഹ്മദ് അംജദ്,ഇര്‍ഷാദ് അലി,ഫയാസ്,മുഹമ്മദ് ഷദീദ് സി.കെ,യശ്വന്ത് കുമാര്‍ തുടങ്ങിയവരാണ് എം.എസ്.എഫിനെ പ്രതിനിധീകരിച്ച് മിന്നും ജയം വരിച്ചത്. പ്രമുഖ ദലിത് കൂട്ടായ്മയായ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷനുമായി സഖ്യകക്ഷിയാണ് എം.എസ്.എഫ്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ മല്‍സരിക്കുന്നത്.