Football
പ്രായമൊക്കെ കടലാസില്‍ മാത്രം; തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോളുമായി ക്രിസ്റ്റ്യാനോ

ജെനോവ: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്. അമ്പതാം മിനുറ്റില്‍ ഡിബാലയുടെ ഗോളിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. 56ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ സുന്ദര ലോങ് റേഞ്ചര്‍ യുവന്റസിന്റെ ലീഡ് ഉയര്‍ത്തി. 73ാം മിനുറ്റില്‍ കോസ്റ്റ പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ 76ാം മിനുറ്റില്‍ അന്ദ്രേയുടെ വകയായിരുന്നു ജെനോവയുടെ ഏക മറുപടി.
A cdm did this. Sit down pic.twitter.com/8JaOCMGGCa
— tom (@tomfatbunda) June 30, 2020
29 കളിയില്‍ 72 പോയിന്റുള്ള യുവന്റസാണ് ലീഗില്‍ ഒന്നാമത്. രണ്ടാമതുള്ള ലാസിയോയ്ക്ക് 29 മത്സരത്തില്‍ 68 പോയിന്റും 26 പോയിന്റുള്ള ജെനോവ 17ാം സ്ഥാനക്കാരാണ്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ്: പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും

ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ലയണല്‍ മെസിയുടെ ഇന്റർ മിയാമിയെ നേരിടും. രാത്രി ഒൻപതരയ്ക്ക് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെക്കെതിരെ കളിക്കും. രാത്രി 1.30നാണ് മത്സരം.
2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജിക്ക് പ്രീക്വാര്‍ട്ടറില്‍ വെല്ലുവിളിയാകുന്നതും ക്ലബിന്റെ മുന്‍താരം കൂടിയായ മെസിയാകും. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും കളത്തിൽ ഇറങ്ങും.
അതേസമയം, മാര്‍ച്ച് അഞ്ചിന് ശേഷം നാല് കളിയില്‍ മാത്രമാണ് എന്റികെയുടെ പിഎസ്ജി തോറ്റത്. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരാണ് പിഎസ്ജിക്കായി കളത്തിൽ ഇറങ്ങുന്നത്.
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala23 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
GULF2 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala2 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി