Food
ഇത്രയ്ക്ക് പേടിക്കേണ്ടതില്ല ആപ്പിളിലെ മെഴുകിനെ

ആപ്പിളിലെ മെഴുക് ചുരണ്ടി കാണിച്ച് ഒരു മഹാപരാധം പൊളിച്ചടുക്കുന്ന ഒരു വീഡിയോ ആണ് ഇത്. വാട്സാപ്പിലൂടെ കണ്ട് കണ്ട് കൊതീം മതീം തീർന്ന സാധനമാണ്. ഈ വീഡിയോയിലെ പ്രത്യേകത അത് റിലയൻസ്സിൽ നിന്ന് വാങ്ങിയതാണെന്ന് മാത്രമാണ്. റിലയൻസ്സ് ആകുമ്പൊ ഇഫക്ട് ഒന്നൂടെ കൂടും.
മരത്തിൽ നിന്ന് പറിക്കുമ്പോൾ തന്നെ ആപ്പിളിനു പുറത്ത് ഒരു മെഴുകുണ്ട്. ആപ്പിൾ സീസണാകുമ്പൊ ഈ കറ കൊണ്ട് ചുണ്ടൊക്കെ തടിച്ചു ഇരിക്കുന്ന കുട്ടികളെ ഇവിടെ അമേരിക്കയിൽ കാണാം. നമ്മുടെ നാട്ടിലെ പറങ്കി മാങ്ങ സീസണിൽ പൊള്ളി
തടിച്ച പാടുള്ള കുട്ടികളെ പണ്ട് കണ്ടിരുന്ന ഓർമ്മയില്ലെ. അതു പോലെ. ആപ്പിളിൻറെ പുറത്തും ഇത് പോലൊരു കറയുണ്ട്. മെഴുക് പോലെ ഇരിക്കും. ആപ്പിൾ പറിച്ച് ഒന്ന് ഷർട്ടിൽ അമർത്തി ഉരച്ചാൽ നല്ല തിളങ്ങി വരുന്നതും കാണാം. ചുരണ്ടിയാൽ ഇത് പോലെ തന്നെ മെഴുക് ഇളകി വരും. വെള്ളത്തിൽ കഴുകിയാൽ വെള്ളം ഒരു പാൽ കളറിലും ആകും.
ആപ്പിളിലെ ഈർപ്പം നിലനിർത്താൻ പ്രകൄതി നൽകുന്ന സംരക്ഷണം.
ഈ ആപ്പിൾ മരത്തീന്ന് പറിച്ച് തിന്നാൻ സൌകര്യമുള്ളവർ വളരെ കുറവാണ്. അപ്പോൾ അത് പാക് ചെയ്ത് ഷിപ് ചെയ്യണം. പാക്ക് ചെയ്യുന്ന മുന്നെ ആപ്പിൾ കഴുകും. ആ കഴുക്കിൽ പ്രകൄതിയുടെ മെഴുക് ഒലിച്ചു പോകും. അപ്പോൾ ഷെൽഫ് ലൈഫ് കൂട്ടാൻ കണ്ട് പിടിച്ച മാർഗ്ഗമാണ് ആപ്പിളിൽ മെഴുക് ചേർക്കുക എന്നത്. ഇത് ഒരു കഷ്ണം മെഴുകു തിരി എടുത്ത് ഉരുകി ഒഴിക്കുന്നതല്ല. ഫുഡ് ഗ്രേഡ് വാക്സാണ്. കർണാവുബ എന്ന പനയുടെയൊ, അല്ലെങ്കിൽ ചില ജീവികൾ പുറപ്പെടുവിക്കുന്ന വാക്സൊ ആണ് ഇതിന് ഉപയോഗിക്കുക. ഷെല്ലാക് എന്നത് ലാക് ബഗ്ഗിൽ നിന്നുള്ള വാക്സാണ്. തേനീച്ചയുടെ ബീ വാക്സും ഉപയോഗിക്കും. ഇനി ഫുഡ് ഗ്രേഡ് സിന്തറ്റിക് വാക്സുകളും ലഭ്യമാണ്. ഘടനയിൽ നാച്ചുറൽ ഓർഗ്ഗാനിക് വാക്സിൻറെ കെമിക്കൽ ഘടന തന്നെയാണ് ഇവയ്ക്കും.
1890 കൾ തൊട്ട് പ്രചാരത്തിലുള്ള പരിപാടിയാണ്. ഏകദേശം നൂറ്റി ഇരുപത് കൊല്ലമായി സസൂക്ഷ്മം നിരീക്ഷിച്ച് പഠനവിഷയമാക്കിയ പ്രക്രിയ ആണ്. ഫുഡ് ടെക്നോളജിയിലെ ആദ്യ ചില കാൽവെയ്പ്പാണ് വാക്സ് ചെയ്ത ഫുഡ്. നമ്മുടെ വെള്ളരി, കപ്പ, പീച്ച്, പെയർ തുടങ്ങി അനേകം ഭക്ഷണ സാധനങ്ങൾ ഇത് പോലെ മെഴുക് തേച്ചാണ് ഷിപ് ചെയ്യുന്നത്.
മെഴുക് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യനില്ല. അത് അതു പോലെ പുറന്തള്ളപ്പെടും. അഥവാ ഒരു തരി വൈറ്റിൽ ചെന്നെന്ന് വെച്ച് ദോഷമൊന്നുമില്ല. എന്ന് വെച്ച് ഒരു വലിയ മെഴുകു തിരി എടുത്ത് ചവച്ചരച്ച് തിന്നാതിരുന്നാൽ മതി.
Food
ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു
പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.
Food
മുസ്ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
Food
മഹാരാഷ്ട്രയിൽ കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം
ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണെന്ന് അധികൃതർ

അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. പലൂസ് സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ കുട്ടിക്ക് ലഭിച്ച ഭക്ഷണപ്പായ്ക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട അങ്കണവാടി വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ആനന്ദി ഭോസലെ അറിയിച്ചു.
ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പാലൂസിലെ അങ്കണവാടിയിലും ഭക്ഷണപ്പായ്ക്കറ്റ് വിതരണം ചെയ്തിരുന്നു. ഇവിടെ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണപ്പായ്ക്കറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പായ്ക്കറ്റിൽ പാമ്പിനെ കണ്ടയുടൻ ദമ്പതികൾ ഫോട്ടോ എടുത്ത് അങ്കണവാടി ജീവനക്കാരിക്ക് അയച്ചു. തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഭക്ഷണപ്പൊതികൾ കരാറുകാരൻ നേരിട്ട് എത്തിക്കുന്നതാണ് എന്നത് കൊണ്ടു തന്നെ വീഴ്ച പറ്റിയത് ഇയാളുടെ ഭാഗത്ത് നിന്നാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കരാറുകാരനെ കുറിച്ച് നേരത്തേ പരാതികൾ ലഭിച്ചിട്ടുള്ളതായി സാംഗ്ലി പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവ് വ്യക്തമാക്കുന്നുമുണ്ട്.
ദമ്പതികളല്ലാതെ മറ്റാരും പാമ്പിനെ കണ്ടിട്ടില്ല എന്നതിനാൽ ദമ്പതികൾ അയച്ച ഫോട്ടോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പായ്ക്കറ്റിലെ ഭക്ഷണത്തിന്റെ സാംപിളുകൾ ഫൂഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ശേഖരിക്കുകയും ചെയ്തു.
വിഷയം നിയമസഭയിൽ ഉന്നയിച്ച പാലൂസ് എംഎൽഎ വിശ്വജീത് കദം ഗുരുതര വീഴ്ച എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. വീഴ്ച വരുത്തിയവർക്കെതിരെ ഗുരുതര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്