Connect with us

gulf

കരിപ്പൂര്‍ അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് യു.എ.ഇയിലെ മസാല കിങ്

Published

on

ദുബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഡോ. ധനഞ്ജയ് ദത്താര്‍. യു.എ.ഇ അല്‍ അദീല്‍ ട്രേഡിങ് ചെയര്‍മാനും എംഡിയുമായ ധനഞ്ജയ് ദത്താര്‍ മസാല കിങ് എന്നാണ് അറിയപ്പെടുന്നത്.

‘വിമാനം നിയന്ത്രിച്ചിരുന്നത് ഏറ്റവും പരിചയമ്പന്നനായ കമാന്‍ഡര്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയാണ്. അദ്ദേഹം ഒരു വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഒരു മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അതു കൊണ്ടു തന്നെ ഇന്ത്യന്‍ വ്യോമസേനയുമായി എനിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഈ വാര്‍ത്ത കേട്ട ഉടന്‍ തന്നെ ഇരകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇത് തന്റെ ഭാഗത്തു നിന്നുള്ള ചെറിയ ആദരമാണ്’ അദ്ദേഹം പറഞ്ഞു.

താന്‍ മനസ്സിലാക്കിയിടത്തോളം നിരവധി യാത്രക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനുള്ള വ്യക്തിപരമായ ശ്രമമാണിത്. മരണപ്പെട്ടവര്‍ക്ക് ഇതൊരു പകരമാകില്ല. കുടുംബങ്ങളുടെ പ്രാരാബ്ധങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ശ്രമം മാത്രമാണിത്- അദ്ദേഹം പറയുന്നു.

നേരത്തെ, കോവിഡ് മൂലം യു.എ.ഇയില്‍ കുടുങ്ങിയ 1800 പേരെ നാട്ടിലെത്തിക്കാന്‍ പത്തുലക്ഷം ദിര്‍ഹവും അദ്ദേഹം ചെലവിട്ടിരുന്നു. മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികള്‍ക്കാണ് അദ്ദേഹം ടിക്കറ്റ് നല്‍കിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം വിലമതിക്കാനാവത്തത്; ജിദ്ദ കെഎംസിസി

രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

Published

on

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം രൂപപ്പെടുത്തി ഇന്ത്യയിലെ മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം ഇന്നത്തെ രാജ്യത്തെ പ്രത്യാക പരിതസ്ഥിതിയില്‍ ഓര്‍ത്തെടുക്കുമ്പോള്‍ വിലമതിക്കാനാവത്തതാണെന്ന് പ്രമുഖ പണ്ഡിതനും എസ്എംഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ആര്‍വി കുട്ടിഹസന്‍ ദാരിമി അഭിപ്രായപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിംകളാതി പിന്നാക്ക സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തി ഇന്ത്യ രാജ്യത്തെ പിന്നാക്ക സമൂഹത്തിന്റെ ശബ്ദമായി കഴിഞ്ഞ 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ ഒറ്റികൊടുക്കാനോ, വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ നേതൃത്വം കൊടുക്കാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചു മുസ്ലിം സമൂഹത്തെ ജനാതിപത്യ മതേതര പക്ഷത്തോടൊപ്പം നടത്തി പിന്നാക്ക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും അര്‍ഹമായവ നേടിയെടുക്കുന്നതിലും വിജയിച്ചു വെന്നും, ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഖാഇദെ മില്ലത്ത് സെന്റര്‍ രാജ്യത്ത് സംഘടനയുടെ ആവശ്യകതയും വളര്‍ച്ചയും വിളിച്ചോതുന്നുവെന്നും തുടര്‍ന്ന് സംസാരിച്ച ജംഷീറലി ഹുദവി പറഞ്ഞൂ. നിലവിലെ രാജ്യത്തെ മുസ്ലിം സമൂഹത്തെ പാര്‍ശ്വവത്കരിച്ചുള്ള സംഘ് പരിവാര്‍ ശക്തികളോട് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ചു ജനാതിപത്യ മാര്‍ഗത്തില്‍ പോരാടുന്നതിന് സംഘടനക്ക് പുതിയ ആസ്ഥാന മന്ദിരം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സികെഎ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ , ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.

Continue Reading

gulf

വിമാനാപകടത്തിന് ശേഷം 5 വര്‍ഷം: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തും

കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്.

Published

on

കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് വിമാനാപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, ഒക്ടോബര്‍ 27 മുതല്‍ റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിനുള്ള ടെന്‍ഡറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ് സര്‍വീസിന് ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇതു കാരണം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയ്ക്ക് 40,000 രൂപ അധികമായി വന്നിരുന്നു.

വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിലെ പ്രധാന പ്രശ്‌നം. എന്നാല്‍ കരാറുപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികള്‍ക്കേ ഹജ് സര്‍വീസ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ വലിയ വിമാനങ്ങളുമായി സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ്, ഇപ്പോള്‍ ഏകദേശം 200 യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയര്‍ബസ് 321 ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരക്ക് കൂടിയതുകൊണ്ട് ഇത്തവണ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ കരിപ്പൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അവസരം ലഭിച്ചവരില്‍ വെറും 636 പേര്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെങ്കില്‍ നിരക്ക് കുറയാനാണ് സാധ്യത.

തീയതി നീട്ടണമെന്ന് ഹജ് കമ്മിറ്റി
കരിപ്പൂര്‍ വഴി ഹജ് പോകാന്‍ തെരഞ്ഞെടുത്തവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്നാണ്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി, കേന്ദ്ര ഹജ് കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്.

Continue Reading

gulf

ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍

ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും. 

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന 28-ാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റജിസ്റ്റേഷനില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരക്കുന്ന മത്സരമാണ്  അടുത്തവര്‍ഷം നടക്കുക. ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.
ജൂലൈ 31 വരെ പ്രാഥമിക വിധിനിര്‍ ണ്ണയ ഘട്ടവും തുടര്‍ന്ന് സെപ്റ്റംബര്‍ 1 മുതല്‍ 30വരെ വിദൂര വിധിനിര്‍ണ്ണയവും നടക്കും. അവസാനഘട്ട മത്സരവും സമാപന ചടങ്ങും വിശുദ്ധ റമദാന്‍ മാസം രണ്ടാംവാരം നടക്കും. കൂടുതല്‍ ആഗോള പങ്കാളിത്തം ഉണ്ടാക്കാനുള്ള അവാര്‍ഡ് സമിതിയുടെ ശ്രമങ്ങള്‍ക്കുള്ള മികച്ച പിന്തുണയും അവാര്‍ഡിന്റെ പ്രശസ്തിയും പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുടെ താല്‍പ്പര്യവുമാണ് റജിസ്‌ട്രേഷന്‍ വര്‍ധനവ് വ്യക്ത മാക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജനറലും അവാര്‍ഡ് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനുമായ അഹമദ് ദര്‍വീഷ് അല്‍മു ഹൈരി വ്യക്തമാക്കി.
മൊത്തം 12 ദശലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക. പുരുഷ-വനിതാ വിഭാഗ ങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ലഭിക്കുക. ഇസ്ലാമിക് പേഴ്‌സ ണാലിറ്റി ഓഫ് ദി ഇയര്‍ വിഭാഗത്തിനുള്ള സമ്മാനവും ഒരു മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തി. ഇ താദ്യമായി ഇത്തവണ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന രാജ്യ ത്തിന്റെയോ അംഗീകൃത ഇസ്ലാമിക കേന്ദ്രത്തിന്റെയോ ശിപാര്‍ശ കൂടാതെത്തന്നെ വ്യക്തികള്‍ക്ക് നേരിട്ടു റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്.
സര്‍വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വവും പിന്തുണയും ഉപയോഗിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരെ ആദരി ക്കുന്ന ഏറ്റവും വലുതും അഭിമാനകരവുമായ അവാര്‍ഡ് എന്ന പദവി ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ഖുര്‍ആന്‍ മത്സരാര്‍ത്ഥികളുടെ അപേക്ഷകള്‍ അവലോകനം ചെയ്യുകയും അംഗീകരിക്കു കയും ചെയ്തശേഷം മൂല്യനിര്‍ണ്ണയ ഘട്ടങ്ങള്‍ ആരംഭിക്കുമെന്ന് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആ ന്‍ അവാര്‍ഡിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഇബ്രാഹിം ജാസിം അല്‍മന്‍സൂരി പറഞ്ഞു. ആദ്യഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാരായണം ഗുണനിലവാരത്തോടെയും ശബ്ദമിശ്രമല്ലാതതെയും റെക്കോര്‍ഡുചെയ്യുന്നത് ഉള്‍പ്പെടെയാണ് പരിശോധനക്ക് വിധേയമാക്കുക.
തജ്വീദ് നിയമങ്ങ ളെയും പ്രകടനത്തിന്റെ ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രാരംഭ മൂല്യനിര്‍ണ്ണയം.
രണ്ടാം ഘട്ടത്തില്‍, യോഗ്യത നേടുന്നവര്‍ക്ക് റിമോട്ട് ടെസ്റ്റിംഗ് നടത്തും. മനഃപാഠം, തജ്വീദ്, പാരായണ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തും. മൂന്നാം ഘട്ടത്തില്‍, രണ്ടാം ഘട്ട ത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ മികച്ച മത്സരാര്‍ത്ഥികളെ തത്സമയ പരിശോധനക്കായി ദുബൈ എമിറേറ്റില്‍ നേരിട്ട് ആതിഥേയത്വം വഹിക്കും. പുരുഷ, സ്ത്രീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ  സ മാപന ചടങ്ങില്‍ ആദരിക്കും.
മൂല്യനിര്‍ണ്ണയത്തിലും മത്സരത്തിലും നീതി ഉറപ്പാക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനു സൃതമായാണ് ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനഃപാഠം, തജ്വീദ്, പ്ര കടനം എന്നിവക്ക് നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങളും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് കമ്മിറ്റി മത്സരാര്‍ത്ഥികളെ വിലയിരുത്തുന്നത്.
Continue Reading

Trending