Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്

13 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Published

on

 

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

13 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹിം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 445 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 332 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 14, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ ഒരു ഐ.എന്‍.എച്ച്.എസ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 191 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,781 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2098 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

ദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു.

Published

on

കൊച്ചി: എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരഞ്ഞാണി സ്വദേശിയായ സിജോയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിനു പിന്നാലെ ‘വീട്ടില്‍ വലിയൊരു സംഭവം സംഭവിച്ചുണ്ട്’എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തിയും ഫ്രാന്‍സിസ് തന്നെ സംഭവം പുറത്തുകൊണ്ടുവന്നിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ തുണികൊണ്ട് മൂടിയ നിലയില്‍ സിജോയുടെ രക്തത്തില്‍ കുളിച്ച മൃതദേഹമാണ് കണ്ടത്. സംഭവസമയത്ത് മദ്യലഹരിയില്‍ തളര്‍ന്ന നിലയിലായിരുന്നു ഫ്രാന്‍സിസ്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending