kerala
സോഷ്യല്‍ മീഡിയയില്‍ താരമായ ഇന്നോവ ഡ്രൈവര്‍ ഇവിടെയുണ്ട്; ആ കുപ്പിവെള്ളത്തിന്റെ കഥ ഇങ്ങനെ
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇന്നോവ ഡ്രൈവറുടെ കഥ
കോഴിക്കോട്: ഇന്നോവ കാര്‍ തിരിക്കുന്ന മിടുക്കനായ ഒരു ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം കാഴ്ചക്കാരില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തിയ രണ്ട് കുപ്പി വെള്ളവും ആ വീഡിയോയിലുണ്ടായിരുന്നു. എന്തിനാണ് വണ്ടി തിരിക്കുന്നതിന് മുമ്പ് രണ്ട് കുപ്പി വെള്ളം വണ്ടിയില്‍ നിന്ന് പുറത്തുവെച്ചത് എന്നത് കാഴ്ചക്കാരെ ആകാംക്ഷയുണ്ടാക്കിയ ഒരു ചോദ്യമായിരുന്നു..എന്നാല്‍ തമാശക്ക് പകര്‍ത്തിയ വീഡിയോ വൈറലായത് ഈ ഡ്രൈവര്‍ അറിഞ്ഞിട്ടില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാഹിക്കാരനായ ബിജുവാണ് കേരളത്തെ അമ്പരിപ്പിച്ച ഇന്നോവ ഡ്രൈവര്‍.
വിഡിയോയെക്കുറിച്ച് ബിജു പറയുന്നത് ഇങ്ങനെ- ‘സുഹൃത്തിന്റെ കാറാണത്. സര്‍വീസിന് കൊടുക്കാന്‍ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാന്‍ തോടിന് കുറുകേ കടക്കാന്‍ വച്ചിരിക്കുന്ന സ്ലാബാണ്. വര്‍ഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത് കൊണ്ട് അവിടെ കാര്‍ പാര്‍ക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാന്‍ ഇവിടെയാണ് ചിലപ്പോള്‍ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാര്‍ക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു.
പാര്‍ക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണില്‍ എടുത്തിരുന്നു. പിറ്റേന്ന് ഞാന്‍ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണില്‍ പകര്‍ത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാമോ ഷോ കാണിക്കാനോ ചെയ്തതല്ല.
ഞാന്‍ എറണാകുളം-കണ്ണൂര്‍ ബസ് ഡ്രൈവറായിരുന്നു കുറേ കാലം. ഇപ്പോള്‍ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചെറുപ്പം മുതല്‍ വാഹനങ്ങളും ഡ്രൈവിങും കമ്പമാണ്. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം പരിചയം കൊണ്ട് ഉണ്ടായതാണ്.’ ബിജു പറയുന്നു.
വണ്ടിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം എടുത്ത് പുറത്തുവച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങനെ. കുറേ പേര് അങ്ങനെ കമന്റുകള്‍ ഇടുന്നത് കണ്ടു. സത്യം പറഞ്ഞാല്‍ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളം കാറിലുണ്ടായിരുന്നു. സര്‍വീസിന് കൊടുക്കാന്‍ പോകുവല്ലേ. ഞാനതെടുത്ത് പുറത്തുവയ്ക്കാം നീ വന്ന് എടുക്കണേ എന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. റോഡിന് അപ്പുറം ഭാര്യ ഉണ്ടായിരുന്നു. അല്ലാതെ ഒന്നുമില്ല..’
കടപ്പാട്: മനോരമ ന്യൂസ്
kerala
നിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.

രാഷ്ട്രീയവും സാംസ്കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.

നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.
kerala
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു
പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന് എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
kerala
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
രാജസ്ഥാന് ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന് ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്കരിച്ചു.
പിതാവ്: വസന്തന് (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, അഞ്ചരക്കണ്ടി). വസന്തന്-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News20 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india22 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

