Connect with us

india

ക്രിക്കറ്റ് കളിച്ചതിന് കശ്മീരില്‍ 10 യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി

കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മത്സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കരിനിയമം ചുമത്തിയത്

Published

on

ശ്രീനഗര്‍: ക്രിക്കറ്റ് കളിച്ചതിന് കശ്മീരില്‍ 10 യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മത്സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കരിനിയമം ചുമത്തിയത്. ഷോപിയാന്‍ ജില്ലയിലെ നാസനീന്‍ ഗ്രാമത്തിലാണ് മത്സരം നടന്നത്.

ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രാദേശികതലത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കശ്മീരില്‍ കൊല്ലപ്പെട്ട സയീദ് റുബന്റെ സഹോദരന്‍ സയീദ് താജുമുലും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ക്രിക്കറ്റ് കളിയില്‍ യുഎപിഎ ചുമത്തി കേസെടുത്തത്. നാസനീപോര ഗ്രാമത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായ റുബാന്‍, അല്‍ ബാദര്‍ എന്ന തീവ്രവാദി സംഘടനയില്‍ ചേരുകയും പിന്നീട് ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

മത്സരം നടന്നതിന് പിന്നാലെ സഹോദരന്റെ ഓര്‍മക്കായി ടീഷര്‍ട്ടുകള്‍ വിതരണം ചെയ്ത വിവരം താജുമുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് യുവാക്കളെത്തിയാല്‍ മയക്കുമരുന്ന് പോലുള്ള പല സമൂഹ വിപത്തുകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 27 ദിവങ്ങള്‍ക്ക് ശേഷം മത്സരത്തിനുണ്ടായിരുന്ന എല്ലാവര്‍ക്കെതിരെയും യുഎപിഎ ചുമത്തുകയായിരുന്നു. കശ്മീര്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് സംബന്ധിച്ച ഒരു വിവരവും ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ല. എഫ്‌ഐആറിന്റെ കോപ്പി പോലും ബന്ധുക്കള്‍ക്ക് നല്‍കാതെയാണ് യുവാക്കളെ കരിനിയമം ചുമത്തി ജയിലിലിട്ടിരിക്കുന്നത്.

crime

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്.

Published

on

ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചക്കുശേഷം ഖുർദ ജില്ലയിലെ ബോലാഗഡ് ബദകുമാരി പഞ്ചായത്തിലാണ് അക്രമം അരങ്ങേറിയത്. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ ​േപാളിങ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാക്കുകയും വോട്ടുയന്ത്രം നശിപ്പിക്കുകയുമായിരുന്നു.

ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്സഭ മണ്ഡലം സ്ഥാനാർഥി അപരാജിത സാരംഗിയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം സംഭവസ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ബിജെഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബിജെപി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ ഇയാളെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിനെ ഈ നിയമസഭാ ​തെരഞ്ഞെടുപ്പിൽ ഖുർദ മണ്ഡലത്തിൽ രംഗത്തിറക്കുകയായിരുന്നു.

Continue Reading

india

സിഖ് സമുദായക്കാരെ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപിപ്പിക്കാൻ വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി

കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Published

on

വീണ്ടും വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി. മുസ്‌ലിം-സിഖ് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് പരസ്യം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരസ്യം പ്രചരിപ്പിച്ചത്.
മെയ് 24നാണ് ബി.ജെ.പി ഈ വീഡിയോ പുറത്തുവിട്ടത്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ബി.ജെ.പി നിരവധി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ വിദ്വേഷ പരസ്യങ്ങള്‍ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി.
എന്നാല്‍ ബി.ജെ.പിയുടെ പുതിയ പരസ്യം സിഖ് സമുദായക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. കോണ്‍ഗ്രസിനെയും സിഖുകാരെയും പരസ്യം ഒരുപോലെ ലക്ഷ്യം വെക്കുന്നതായാണ് വിമര്‍ശനം.
‘ഷൈഖ് ഇര്‍ഫാന്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ ഒരു വ്യക്തി സിഖുകാരനായ വീട്ടുകാരന്റെ സ്വത്തുവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതായാണ് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ സ്വത്ത് വിഭജിക്കുമെന്ന് പറയുന്നു.
ഇതിന് മറുപടിയായി രാജ്യത്തെ രണ്ടായി വിഭജിച്ച വിഷയങ്ങള്‍ വീട്ടുകാരന്‍ ചൂണ്ടിക്കാട്ടുകയാണ്. പിന്നാലെ രാഹുല്‍ ഗാന്ധി നീതിക്ക് വേണ്ടിയാണ് വിഭജനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിയെടുത്ത് ഓടിക്കുകയാണ്,’ ഈ രീതിയിലാണ് ബി.ജെ.പി പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്നിന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം. സിഖ് വോട്ടര്‍മാരുടെ ആധിപത്യമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിന് പുറമെ ഹരിയാനയിലെയും ദല്‍ഹിയിലെയും വോട്ടര്‍മാരെ പ്രതിപക്ഷ സഖ്യത്തിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും തിരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
സിഖുകാരെ വര്‍ഗീയമായി പ്രോകോപിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരസ്യമെന്ന് നെറ്റിസണ്‍സ് പ്രതികരിച്ചു. നിരവധി ആളുകള്‍ ഈ പരസ്യ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതായും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

Continue Reading

india

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്.

Published

on

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

Continue Reading

Trending