kerala
വിവാദങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ നേരത്തെ ഇഡി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ രാജിയാവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍. മലപ്പുറം വളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് – ഷിബില ദമ്പതികളുടെ കുഞ്ഞിന്റെ ചോറൂണാണ് മന്ത്രിയുടെ വീട്ടില്‍ നടന്നത്. കുഞ്ഞിന് ആദം ഗുവേര എന്ന് മന്ത്രി പേരിട്ടു. കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെ.ടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സിപിഎം പ്രവര്‍ത്തകനാണ് രഞ്ജിത്ത്.
കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പാര്‍സല്‍ എന്തായിരുന്നു എന്നാണ് ഇഡി പ്രധാനമായും ചോദിച്ചത്. 40 പെട്ടികളാണ് ജലീലിന് കോണ്‍സുലേറ്റ് വഴി വന്നത്. അത് മതഗ്രന്ഥങ്ങളായിരുന്നു എന്നാണ് ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് യുഎഇ സ്ഥിരീകരിച്ചതോടെ മന്ത്രി വെട്ടിലായി. യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി നടത്തിയ ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെ തുടര്‍ന്നാണ് ഇഡി മന്ത്രിയെ ചോദ്യം ചെയ്തത്.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ നേരത്തെ ഇഡി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ജലീലിനെ ചോദ്യം ചെയ്തിരിക്കുന്നത്. ജലീലിന്റെ രാജിയാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
kerala
തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന് കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
kerala
സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്ക്കുമ്പോള്, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

