Video Stories
ഇറാന് ആയുധ ശേഷി വര്‍ധിപ്പിക്കുന്നു

ടെഹ്റാന്: രാജ്യത്തിന്റെ ആയുധ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന് സര്‍ക്കാര്‍ തീരുമാനിച്ചു. ആയുധങ്ങളുടെ നിര്‍മാണങ്ങള്‍ക്കും മറ്റുമായി ബജറ്റ് വിഹിതം കൂട്ടാനും ഇറാനിലെ നിയമജ്ഞരുടെ യോഗം തീരുമാനിച്ചു. ആയുധ ബലം കൂട്ടാനായി ബജറ്റില്‍ അഞ്ച് ശതമാനം നീക്കി വയ്ക്കും. ഇതിനുള്ള രൂപരേഖയ്ക്ക് ഇറാനിലെ നയതന്ത്രജ്ഞര്‍ അനുമതി നല്കി.
മുന്‍ വര്‍ഷങ്ങളില്‍ രണ്ട് ശതമാനമായിരുന്നു ബജറ്റില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനായി നീക്കി വച്ചിരുന്നത്.
എന്നാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപിന്റെ വരവും ഇറാനെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നു നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ടെഹ്റാനില്‍ കഴിഞ്ഞയിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ എതിര്‍ത്തിരുന്നു. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. മറ്റു രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നു ആയുധങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകാനും അധികൃതര്‍ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു ഇന്നലെ നടന്ന യോഗത്തില്‍ 173 നിയമജ്ഞരാണ് ഇറാന്റെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന പഞ്ചവത്സര പദ്ധതിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തത്. ‘ ഇറാന്റെ പ്രതിരോധ ശക്തി സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണം.
പ്രാദേശികമായി രാജ്യം ശക്തിയാര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ദേശീയതയും താല്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിനു നേരെയുള്ള വെല്ലുവിളികള്‍ തടയിടാന്‍ മതിയായ ആയുധങ്ങള്‍ വേണ്ടി വരും’. തുടങ്ങിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആയുധ ശേഷി ഉയര്‍ത്താന്‍ ഇറാന് തീരുമാനിച്ചത്. എന്നാല്‍, പദ്ധതിയെ എതിര്‍ത്ത് 10 നിയമജ്ഞര്‍ വോട്ട് ചെയ്തു. ദീര്‍ഘദൂര മിസൈലുകള്‍, ആയുധം വഹിച്ചുള്ള ഡ്രോണുകള്‍, സൈബര്‍ യുദ്ധം എന്നിവയെ ആണ് ഇവര്‍ എതിര്‍ത്തത്.
ഇറാന്റെ മിസൈല്‍ പദ്ധതികളെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തിരുന്നു. ‘ 1250 മൈലുകള്‍ ഭേദിക്കുന്ന മിസൈലുകള്‍ ലക്ഷ്യം വയ്ക്കുന്നതു ഇസ്രാഈലിനെ മാത്രമല്ല. യൂറോപിനെയും യുഎസിനെയും വിരട്ടുകയാണ് ലക്ഷ്യം. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല’. ട്രംപ് അമേരിക്കന്‍ ഇസ്രാഈല്‍ പൊതുകാര്യ കമ്മിറ്റിയില്‍ വ്യക്തമാക്കി.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്