Connect with us

kerala

ജസീന്ത ആര്‍ഡന്‍, ന്യൂസിലന്റിന്റെ ഓരോ അണുവിലും ഹൃദയം പതിപ്പിച്ച സ്ത്രീ നന്മ ; മുനവറലി തങ്ങള്‍

സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു

Published

on

മലപ്പുറം: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതില്‍ അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു.

സയ്യിദ് മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:

ജസീന്ത ആര്‍ഡന്‍;
ലോകത്തെ സമാധാനകാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. വംശീയ ഫാഷിസത്തിന്റെയും അധികാര, സാമ്പത്തിക കിടമത്സരങ്ങളുടേയും ഈ കാലത്ത് പ്രത്യേകിച്ചും.
ന്യൂസിലാന്‍ഡ് എന്ന രാജ്യത്തിന്റെ ഓരോ അണുവിലും തന്റെ ഹൃദയം പതിപ്പിച്ച, ഒരു ഭരണാധികാരിക്കു വേണ്ട മനുഷ്യകാരുണ്യത്തിന്റെയും അലിവിന്റെയും ഉത്സാഹത്തിന്റെയും സ്ത്രീ നന്മയാണത്. ലോകത്തെ വിസ്മയിപ്പിച്ച ലേബര്‍ പാര്‍ട്ടിയുടെ ഈ ഭരണത്തുടര്‍ച്ചയെ അക്ഷരംപ്രതി അര്‍ഹതക്കുള്ള അംഗീകാരമെന്ന് ലോകം വാഴ്ത്തുന്നതിന്റെ കാരണവും ജസിന്ത ആന്‍ഡേണ്‍ എന്ന ഭരണാധികാരിയുടെ വ്യക്തിപ്രഭാവമാണ്.
ഭീകരാക്രമണത്തില്‍ രാജ്യം തന്നെ പതറിയപ്പോള്‍, ഇരയാക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി തിരിച്ചറിയുകയും അവരേയും രാജ്യത്തേയും ചേര്‍ത്തു പിടിക്കുകയും ചെയ്തു ആ മനുഷ്യ സ്‌നേഹി. അഗ്‌നി പര്‍വ്വത സ്‌ഫോടനം, കോവിഡ് പകര്‍ച്ച വ്യാധി, സാമ്പത്തിക ഞെരുക്കം തുടങ്ങിയ പ്രതിസന്ധികളെല്ലാം എത്ര ഫലപ്രദമായിട്ടാണ് അവര്‍ അതിജീവിച്ചത്. അന്‍പതു ശതമാനത്തിലധികം വോട്ടു നേടി ലോകം ദര്‍ശിച്ച ഈ പുതുയുഗത്തിലെ ഏറ്റവും മികച്ച ഭരണാധികാരി വീണ്ടും ന്യൂസിലാന്‍ഡ് ജനതയെ പ്രതിനിധീകരിക്കുന്നതില്‍ ഒട്ടും അത്ഭുതത്തിന് ഇടമില്ല.
പ്രോഗ്രസ്സീവ് ഇന്റര്‍നാഷണലും ജീവിക്കാനായി സമരം ചെയ്യുന്ന ലോകങ്ങുമുള്ള പൗര/ജനസമൂഹവും മനുഷ്യ സ്‌നേഹികളും ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് നിന്നുപോലും ഈ ഭരണാധികാരിയുടെ രണ്ടാമൂഴത്തെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു.
അഭിവാദ്യങ്ങള്‍..

https://www.facebook.com/sayyidmunavvaralishihab/posts/3632570100116162

crime

‘ഒന്നല്ല, രണ്ടുപേരെ കൊന്നു’; പുതിയ വെളിപ്പെടുത്തലുമായി മുഹമ്മദലി, രണ്ടാം കൊലപാതകം നടന്നത് കോഴിക്കോട് ബീച്ചില്‍

Published

on

മലപ്പുറം: പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു.

മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.

എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്‍ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്‍ മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോള്‍ നാട്ടിലുണ്ടായിരുന്നില്ല. മകന്‍ മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരന്‍ പറഞ്ഞു. മകന്‍ മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.

Continue Reading

kerala

അപകട ഭീതിയിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി കെട്ടിടം

കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

on

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരേയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

അപകടാവസ്ഥയിലുളള കെട്ടിടത്തില്‍ ഇപ്പോഴും കിടത്തി ചികിത്സ തുടരുന്നത് ആശങ്കാജനകമാണ്. അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജൂലൈ 21-ന് അറ്റകുറ്റപ്പണി നടത്തുന്ന ഏജന്‍സിക്ക് ബ്ലോക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ അറ്റകുറ്റപ്പണി സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല.

ശസ്ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെട്ടിടത്തിലാണ്.

Continue Reading

kerala

ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല

Published

on

തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രിപിണറായി വിജയന്‍യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ ആരോഗ്യ മേഖല വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സ നടത്തുന്നതില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ആദ്യമായിട്ടല്ല മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചിികിത്സ നടത്തുന്നത്. 2018 സെപ്റ്റംബറിലായിരുന്നു ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനം. അതിന് പിന്നീട് പല തവണകളായി അമേരിക്കയില്‍ ചികിത്സ ആവശ്യം ചൂണ്ടിക്കാട്ടി യുഎസില്‍ പോയി.

താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല അത്രയേറെ മികച്ചതാണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം വിദേശത്ത് പോയി ചികിത്സ നടത്തുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും.

 

Continue Reading

Trending