ഓക്ലന്‍ഡ്: ന്യൂസിലാന്റില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരമായ ഓക്ലന്‍ഡിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ ഏഴു ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഞായറാഴ്ച മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഓക്ലന്‍ഡില്‍ മൂന്ന് ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കൊവിഡാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.