More
മദ്രസാ പരീക്ഷകള്‍ മാറ്റിവെച്ചു; സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തേഞ്ഞിപ്പലം: കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെത്തുടര്‍ന്ന് മദ്രസകളില്‍ നാളെ (ബുധന്‍) നടത്താനിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ലേക്ക് മാറ്റിവെച്ചതായി സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Health
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്.
വേഗത്തില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്‍ മൂന്ന് ലാബ് പ്രഖ്യാപിച്ചത്.
2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി. പിന്നീട് 2021 ല്‍ എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്.
കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ് ലാബിന്റെ പ്രവര്‍ത്തനം വൈകുന്നതിന്റെ പ്രധാനകാരണമായി പറഞ്ഞ് തപിതപ്പാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങള്‍ എത്തിച്ചിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നിലവില്‍ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. എന്നാല്‍ കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകും.
kerala
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടിസ് നൽകാൻ വനംവകുപ്പ്. തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു വിവരം. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു പരാതി. ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്. ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും. തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനിക്കുക.
നേരത്തെ റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരിൽ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
kerala
മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ

കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ നാടിന് വെല്ലുവിളിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കെട്ടിടം തകർന്നതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർ രണ്ട് മണിക്കൂറിലധികമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് വേദന സഹിച്ച ബിന്ദുവിനെ ഓർക്കുന്ന ഒരാൾക്കും ഇങ്ങിനെ പ്രതികരിക്കാനാവില്ല.
കെട്ടിടം തകർന്നതിൻ്റെ പേരിൽ മന്ത്രി രാജിവെക്കണം എന്നാരും പറഞ്ഞില്ല. കൂളിമാട് പാലം തകർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസോ സ്കൂളുകൾ തകർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ രാജിവെച്ചിട്ടില്ല. എന്നാൽ തൻ്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പോൾ
പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കുമെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരം നടത്തി തലക്ക് മുറിവേൽപ്പിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ ഭീഷണി കൊണ്ട് പ്രതിപക്ഷ സമരത്തെ ഇല്ലാതാക്കാൻ ആരും കരുതേണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായില്ല. ആരോഗ്യ വകുപ്പിൽ വകയിരുത്തുന്ന ഫണ്ടുകൾ പിന്നീട് വെട്ടിക്കുറക്കുന്ന പ്രവണതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫ്ലക്സടിക്കാൻ കോടികളാണ് ചിലവഴിക്കുന്നത്. ഈ പണമുണ്ടായിരുന്നെങ്കിൽ നിരവധി സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും ഫിറോസ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ തകർത്ത മന്ത്രി രാജിവെക്കുന്നത് വരെ തുടരുന്ന സമരങ്ങളുടെ ഭാഗമായി ജൂലൈ 8 ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്ലോഗർ ജ്യോതി മൽഹോത്ര സർക്കാറിൻ്റെ ടൂറിസം പ്രമോഷന് വേണ്ടി വന്നതിനെ കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി സൂപ്പർ മുഖ്യമന്ത്രിയാണെന്നുള്ള ധാരണയിൽ മന്ത്രി വെച്ച് പുലർത്തുന്ന ധിക്കാരം ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ആർക്കും ചുമതല കൊടുക്കാത്തത് സൂപ്പർ മുഖ്യമന്ത്രിയെ മറികടക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം