തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മലയാളി ഹാക്കര്‍മാരും രംഗത്ത്. കോളേജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് തകര്‍ക്കുകയായിരുന്നു കേരള സൈബര്‍ വാരിയേഴ്‌സ്.
വെബ്‌സൈറ്റ് തകര്‍ത്ത ഹാക്കര്‍മാര്‍ കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് പോസ്റ്റുചെയ്യുകയും ചെയ്തു. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. ഞങ്ങള്‍ തൃപ്തരല്ല. വിദ്യാഭ്യാസം കച്ചവടമാക്കാന്‍ അനുവദിക്കില്ല. ജിഷ്ണുവിന് നീതികിട്ടുന്നതുവരെ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് പോസ്റ്റില്‍ കുറിച്ചു.
നേരത്തേയും പല സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളില്‍ ഇവര്‍ ഇടപെട്ട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മേനക ഗാന്ധിയുടെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്ത് പൂട്ടിച്ചിരുന്നു.
Be the first to write a comment.