Connect with us

india

മാറ്റം കാണുന്നു; മോദിയെ ഉത്തരംമുട്ടിച്ച ബിഹാര്‍ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.

Published

on

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് ഇന്ന് നടത്തിയ പ്രചാരണ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്‍ ഇളക്കിമറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ സന്ദര്‍ശനം.

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.

ബിഹാറിലേക്ക് പോകുമ്പോഴെല്ലാം ആളുകള്‍ നല്‍കുന്ന വാത്സല്യവും ആദരവും ഞാന്‍ അറിയാറുണ്ട്. എന്നാല്‍ ഇന്ന് അതിനപ്പുറം പൊതുജനത്തിന്റെ മുഖത്ത്
ഞാനൊരു പ്രതിജ്ഞ കണ്ടു. ഒരു മാറ്റത്തിനുള്ള തീരുമാനം. പൊള്ള വാഗ്ദാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ദൃഢനിശ്ചയം പ്രധാനമാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്‍ശനവുമായാണ് രാഹുല്‍ വേദികളില്‍ ആവേശമായത്. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്‍ തുറന്നടിച്ചു. ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്‍ പച്ചനുണയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

ഗാല്‍വന്‍ താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍. രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബിഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.

ലഡാക്കില്‍ ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്‍ ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈന കയ്യേറിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയില്‍ നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചു.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരേയും രാഹുല്‍ സംസാരിച്ചു. കര്‍ഷകരെ ആക്രമിക്കാന്‍ മോദി സര്‍ക്കാര്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്‍ഡിസും എംഎസ്പിയുമായിരുന്നു അവര്‍ ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മുഴുവന്‍ രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്കാണ് രാഹുലിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ് റാലിയിലെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രാജ്യത്ത് ജനരോഷമുയരുന്നതിനിടെയാണ് മാഹാസഖ്യത്തിന്റെ റാലി ആവേശമാവുന്നത്. കൊവിഡിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ജനത്തിന്റെ മരണഭയത്തെ വില്‍ക്കുന്നതാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. കൊവിഡ് വാക്‌സിന്‍ എന്നത് രാജ്യത്തിന്റേതാണ്. അല്ലാതെ ബിജെപിയുടേതല്ല. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗം അവര്‍ക്കില്ലെന്നതാണ് വാക്‌സിന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് മനസിലാകുന്നത്. ബിഹാരി ആത്മാഭിമാനമുള്ളവനാണ്, മക്കളുടെ ഭാവി ഒരു ചെറിയ കാര്യങ്ങള്‍ക്ക് വില്‍ക്കുന്നവന്നവനല്ല, ആര്‍ജെഡി വ്യക്തമാക്കി.

india

ഹോംവര്‍ക്ക് ചെയ്യാത്തതിന് എല്‍കെജി കുട്ടിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ചു; രണ്ട് അധ്യാപികമാര്‍ക്കെതിരെ അന്വേഷണം

സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

Published

on

ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.

സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.

 

Continue Reading

india

ഇത്യോപ്യ അഗ്‌നിപര്‍വത സ്‌ഫോടന പുകപടലം: രാജ്യത്തെ വിമാന സര്‍വീസുകള്‍ താറുമാറായി

ഞായറാഴ്ച നടന്ന സ്‌ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: ഇത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വത സ്‌ഫോടനത്തിനെ തുടര്‍ന്ന് രൂപപ്പെട്ട വന്‍ പുകപടലം ഇന്ത്യയിലെ നിരവധി വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച നടന്ന സ്‌ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ മാത്രം 11 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.

ചൊവ്വാഴ്ച പുകപടലം പാകിസ്താന്റെ ഭാഗങ്ങളിലേക്കും അവിടെ നിന്ന് ചൈനയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രി 7.30 ഓടെ പുകമേഘം പൂര്‍ണമായി ഇന്ത്യ വിട്ടേക്കുമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുകപടലം വ്യാപിക്കാനും സാധ്യതയുണ്ട്.

പുകപടലം മണിക്കൂറില്‍ 100120 കി.മീ വേഗതയിലാണ് സഞ്ചരിക്കുന്നത്. 15,000 മുതല്‍ 45,000 അടി വരെ ഉയരങ്ങളില്‍ ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും നിറഞ്ഞ പുകമേഘമാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ ചാരകണങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളങ്ങളില്‍ റണ്‍വേയും ടാക്‌സിവേയും നിരന്തര നിരീക്ഷണത്തില്‍ വയ്ക്കാനും അമിതമായ ചാരക്കൂട്ടം കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അന്തരീക്ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ജിദ്ദകൊച്ചി ആകാശ എയര്‍, ദുബൈകൊച്ചി ഇന്‍ഡിഗോ, കൊച്ചിദുബൈ ഇന്‍ഡിഗോ, കൊച്ചിജിദ്ദ ആകാശ എയര്‍ തുടങ്ങിയ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്തു.

 

Continue Reading

india

ഡല്‍ഹിയില്‍ ആറുവയസ്സുകാരനെ പിറ്റ്ബുള്‍ ആക്രമിച്ചു; ചെവി കടിച്ചെടുത്തു, നായയുടെ ഉടമ അറസ്റ്റില്‍

ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു.

Published

on

ഡല്‍ഹി: രാജ്യ തലസ്ഥാനത്തില്‍ തെരുവ്നായ ശല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രേം നഗറില്‍ ഉണ്ടായ പിറ്റ്ബുള്‍ ആക്രമണം ആശങ്ക വളര്‍ത്തുന്നു. ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമ രാജേഷ് പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വീട്ടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയല്‍വാസിയുടെ പിറ്റ്ബുള്‍ കുട്ടിയെ ആക്രമിച്ചത്. സംഭവം മാരകമാകുന്നതിന് മുമ്പ് മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി, തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നായയെ രാജേഷ് പാലിന്റെ മകന്‍ സച്ചിന്‍ പാല്‍ ഒന്നര വര്‍ഷം മുമ്പ് വീട്ടിലെത്തിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ വധശ്രമക്കേസില്‍ സച്ചിന്‍ ജയിലില്‍ കഴിയുകയാണ്.

കുട്ടിയുടെ പിതാവ് ദിനേശ് (32) കീര്‍ത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവനാണ്. അദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് പാലിനെതിരെ പ്രേം നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending